ലണ്ടൻ ബുക്ക് ഫെയറിലെ ഷാർജ പവിലിയൻ

ലണ്ടൻ ബുക്ക് ഫെയറിൽ നിർണായക സാന്നിധ്യമായി ഷാർജ

ഷാർജ: ലണ്ടൻ ബുക്ക് ഫെയറി‍െൻറ 49താമത് എഡിഷനിൽ നിർണായക സാന്നിധ്യമായി യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ. എമിറേറ്റി‍െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷാർജ മാർക്കറ്റ് ഫോക്കസ് പ്രോഗ്രാമിൽ ഇമാറാത്തി പൗരന്മാരുടെയും ഇംഗ്ലീഷ് എഴുത്തുകാരുടെയും കവികളുടെയും നേതൃത്വത്തിൽ പാനൽ ചർച്ചകൾ, ഇമാറാത്തി പരമ്പരാഗത കലകൾ, കവിത പാരായണ സെഷനുകൾ എന്നിവ നടന്നു. ഷാർജ ബുക്ക് അതോറിറ്റിയാണ് നേതൃത്വം നൽകിയത്. ലണ്ടനിലെ ഒളിമ്പിയ എക്‌സിബിഷൻ സെൻററിൽ നടന്ന പരിപാടിയിൽ 100ലധികം രാജ്യങ്ങളിൽനിന്നുള്ള 20,000ത്തിലധികം പ്രസാധകർ, ലൈബ്രേറിയന്മാർ, സാഹിത്യ- മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മാർക്കറ്റ് ഫോക്കസ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അറബ് നഗരം എന്ന പദവിയും ഷാർജ സ്വന്തമാക്കി. യു.എ.ഇ, അറബ് വിപണികളിൽ അന്താരാഷ്ട്ര പ്രസാധകർക്ക് ബിസിനസ് വിപുലീകരിക്കാനുള്ള വാതിൽ തുറന്നുനൽകിയിരിക്കുകയാണ് ഷാർജ മാർക്കറ്റ് ഫോക്കസ്. എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂനിയൻ, ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി, ഷാർജ ബ്രോഡ്‌കാസ്റ്റിങ് അതോറിറ്റി, എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ, ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോൺ, ഡോ. സുൽത്താൻ അൽ ഖാസിമി സെന്‍റർ, അൽ ഖാസിമി പബ്ലിക്കേഷൻസ്, ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ തുടങ്ങിയ സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു.


Tags:    
News Summary - Sharjah becomes a crucial presence at the London Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.