ഷാ​ർ​ജ ബ​സു​ക​ളി​ൽ ഇ​നി സൗ​ജ​ന്യ വൈ​ഫൈ

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി ഷാ​ർ​ജ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ​അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ). ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക്​ വൈ​ഫൈ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. യാ​ത്ര​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ എ​സ്.​ആ​ർ.​ടി.​എ ന​ട​ത്തു​ന്ന സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ യൂ​സ​ർ നെ​യി​മോ പാ​സ്​​വേ​ഡോ ഇ-​മെ​യി​ലോ മൊ​ബൈ​ൽ ന​മ്പ​റോ ന​ൽ​കാ​തെ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. ദു​ബൈ​യി​ൽ​നി​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കു​മു​ള്ള ഇ​ന്‍റ​ർ​സി​റ്റി സ​ർ​വി​സു​ക​ളി​ലും സൗ​ജ​ന്യ വൈ​ഫൈ​യു​ണ്ട്.

അ​ബൂ​ദ​ബി​യി​ലെ എ​ല്ലാ പ്ര​ധാ​ന ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും വൈ​ഫൈ​യു​ണ്ട്. ഇ​ന്‍റ​ർ​സി​റ്റി ബ​സു​ക​ൾ ദി​വ​സ​വും 15 പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ദു​ബൈ​യി​ലെ നോ​ൾ കാ​ർ​ഡി​ന്​ സ​മാ​ന​മാ​യി ഷാ​ർ​ജ​യി​ൽ സാ​യ​ർ, മു​വ​സ​ലാ​ത്ത്​ കാ​ർ​ഡു​ക​ൾ വ​ഴി​യാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ണം അ​ട​ക്കു​ന്ന​ത്. 

Tags:    
News Summary - Sharjah buses now have free Wi-Fi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.