ഷാർജ: മൂന്ന് ദിവസത്തെ വാരാന്ത അവധിയുടെ ആദ്യ വെള്ളിയിൽ ഷാർജയുടെ എല്ലാ വിനോദമേഖലകളിലും വൻ തിരക്ക്. മരുഭൂമിയിൽ രാപ്പാർക്കാനും തീരമേഖലകളിൽ ചൂണ്ടലിടാനും അൽ മജാസിലെ ഈന്തപ്പനക്കാട്ടിൽ വിശ്രമിക്കാനും നിരവധി പേരാണ് എത്തിയത്.
അവധി കണക്കിലെടുത്ത് വടക്ക്-കിഴക്കൻ ഉപനഗരങ്ങളിലേക്ക് യാത്ര പോയവരും നിരവധിയാണ്. പരമ്പരാഗത ഗ്രാമങ്ങളിലും എക്സ്പോഷർ പ്രദർശനം കാണാനും മ്യൂസിയങ്ങളിലെ വിസ്മയങ്ങൾ കാണാനും മറായ ആർട്സ് സെൻററിലെ ബിനാലെ ചന്തം ആസ്വദിക്കാനും മഴമുറിയിലെ നനയാത്ത മഴ കൊള്ളാനും സന്ദർശകർ ഒഴുകിയെത്തി. മംസാർ തടാകത്തിലെ ജെറ്റ്സ്കീയിൽ പറപറക്കാനും ഖാലിദ് തടാകത്തിലെ ജലധാരക്കൊപ്പം നൃത്തം വെക്കാനും അൽ മുൻതസ പാർക്കിലെ ജലകേളികളിൽ തിമർക്കാനും തിരക്കോട് തിരക്ക് തന്നെ. അൽ ജുബൈൽ മാർക്കറ്റിലും റോളയിലും കച്ചവട തിരക്ക് ആവോളം ഉണ്ടായിരുന്നു. ഷാർജ കോർണിഷിലും പണി പൂർത്തിയായ അൽ ഫിഷ്ത്തിലും തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.