ഷാർജ: തടവുകാർ എല്ലാകാലത്തും ജയിലിലാകില്ലെന്നും അവർക്ക് മുന്നിൽ പ്രതീക്ഷയുടെ നാളെയുണ്ടെന്നും ഓർമപ്പെടുത്തി അന്താരാഷ്ട്ര തടവുകാരുടെ ദിനം ഷാർജ ആചരിച്ചു.
മാനവികത മുന്നിട്ടുനിൽക്കുന്ന യു.എ.ഇ സംസ്കാരത്തെയും സഹിഷ്ണുതയെയും ഉയർത്തിക്കാട്ടാനാണ് ആഘോഷം ലക്ഷ്യമിടുന്നത്. തടവുകാരുടെ പെരുമാറ്റം പരിഷ്കരിക്കാനും അവരെ പുനരധിവസിപ്പിക്കാനും സാമൂഹിക സംയോജനത്തിന് സജ്ജമാക്കാനുമാണ് ഷാർജ പൊലീസ് ജനൽ കമാൻഡ് ഈ ദിനം പ്രയോജനപ്പെടുത്തുന്നതെന്ന് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മോനാ സുറൂർ പറഞ്ഞു. 16 രാജ്യങ്ങളിൽനിന്നുള്ള 92 കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ തടവുകാർക്കായി നിരവധി സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിച്ചു.
നാടകം, അന്താരാഷ്ട്ര വെർച്വൽ ഫാമിലി മീറ്റിങ് തുടങ്ങി നിരവധി കലാപരിപാടികളും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.