?????? ??????????????? ??????????? ????????

ഷാ​ർ​ജ​യി​ൽ ജ​ല-​വൈ​ദ്യു​തി ബി​ല്ലു​ക​ളി​ൽ 10 ശ​ത​മാ​നം ഇ​ള​വ്​

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ​യും ഇ​ത​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​യും ജ​ല-​വൈ​ദ്യു​തി ബി​ല്ലു​ക​ളി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് പ​ത്തു ശ​ത​മാ​നം ഇ​ള​വു ന​ൽ​കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ത്ത​ര​വി​ട്ടു. ഇ​തു​വ​ഴി ഖ​ജ​നാ​വി​ന് 23 കോ​ടി ദി​ർ​ഹ​മി​​െൻറ ന​ഷ്​​ടം സം​ഭ​വി​ക്കു​മെ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കേ​ണ്ട ഘ​ട്ട​മാ​ണെ​ന്നും ശൈ​ഖ് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത ശൈ​ഖ് സു​ൽ​ത്താ​നോ​ടു​ള്ള ന​ന്ദി, വാ​ക്കു​ക​ൾ​ക്ക് അ​പ്പു​റ​ത്താ​ണെ​ന്ന് സേ​വ ചെ​യ​ർ​മാ​ൻ ഡോ. ​റാ​ഷി​ദ് അ​ൽ ലീം ​പ​റ​ഞ്ഞു.

ഷാർജ ഖാലിദ് ലഗൂൺ അടച്ചു; പൊതുസമ്മേളനങ്ങൾ നിരോധിച്ചു
ഷാ​ർ​ജ: കോ​വി​ഡി​ൽ​നി​ന്ന് പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ഷാ​ർ​ജ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ആ​ൻ​ഡ്​​ ​െഡ​വ​ല​പ്‌​മ​െൻറ്​ അ​തോ​റി​റ്റി​യു​ടെ​യും (ഷു​റൂ​ഖ്), ഷാ​ർ​ജ എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മ​െൻറ്​ ടീ​മി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഷാ​ർ​ജ​യി​ലെ പ്ര​ധാ​ന വി​നോ​ദ മേ​ഖ​ല​യാ​യ ഖാ​ലി​ദ് ല​ഗൂ​ണും പ്ര​ദേ​ശ​ത്തെ പൊ​തു ഇ​ട​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു.
​സാമൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക

–ഷാ​ർ​ജ ന​ഗ​ര​സ​ഭ
ഷാ​ർ​ജ: കോ​വി​ഡ് -19 വ്യാ​പി​ക്കു​ന്ന​തി​നെ ചെ​റു​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​വ്യാ​പ​ക മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി, ഷോ​പ്പി​ങ്​ ന​ട​ത്തു​മ്പോ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളെ മാ​നി​ക്ക​ണ​മെ​ന്ന് ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ചു​രു​ങ്ങി​യ​ത് ഒ​ന്ന​ര മീ​റ്റ​റെ​ങ്കി​ലും അ​ക​ലം പാ​ലി​ച്ചു​വേ​ണം ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ. ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി.

അണുമുക്ത കാമ്പയിനുമായി അൽ ബതായ നഗരസഭ
ഷാ​ർ​ജ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ​യു​ടെ ഉ​പ​ന​ഗ​ര​മാ​യ അ​ൽ ബ​താ​യ മു​നി​സി​പ്പാ​ലി​റ്റി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യി​ക, സേ​വ​ന മേ​ഖ​ല​ക​ൾ, പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. സ​മൂ​ഹ​ത്തി​ൽ ആ​രോ​ഗ്യ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​തി​രോ​ധ ബോ​ധ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന അ​ണു​ന​ശീ​ക​ര​ണ​ത്തോ​ടൊ​പ്പം ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

Tags:    
News Summary - sharjah-covid-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.