ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സി​നി​മ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കു​ന്നു

ഷാ​ർ​ജ: സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സേ​വ​ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ 45 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ 45 ക്ലാ​സി​ക് സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കു​ന്നു. ലൈ​ബ്ര​റി ക​മ്മി​റ്റി​യാ​ണ്​ ലോ​ക​സി​നി​മ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ ഏ​ഴി​ന് രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ നാ​ലു പ്ര​ധാ​ന സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ലു സി​നി​മ​ക​ളാ​ണ് മ​ല​യാ​ളം സ​ബ്ടൈ​റ്റി​ൽ ന​ൽ​കി പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

ചൈ​നീ​സ് സം​വി​ധാ​യ​ക​നാ​യ ജി​യാ​ൻ കി ​ഹൂ​വി​ന്റെ ‘പോ​സ്റ്റ്മാ​ൻ ഇ​ൻ ദ ​മൗ​ണ്ട​ൻ​സ്’, ഖ​സാ​ഖ്സ്താ​ൻ സി​നി​മ​യാ​യ ‘ദി ​അ​ദ​ർ ബാ​ങ്ക്’, ഫി​ൻ​ല​ൻ​ഡ് സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജൂ​ഹൊ കു​സ്മാ​ന​ന്റെ ‘ക​മ്പാ​ർ​ട്ട്മെ​ന്റ് ന​മ്പ​ർ 6’, ഫ​ല​സ്തീ​ൻ സം​വി​ധാ​യ​ക​നാ​യ ഹാ​നി അ​ബു അ​സാ​ദി​ന്റെ ‘ഒ​മ​ർ’ എ​ന്നി​വ​യാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഴു​വ​ൻ അ​ർ​ഥ​ത്തി​ലും പ​രി​പോ​ഷി​പ്പി​ക്കു​ക​യും സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ പു​തി​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വ്യ​ത്യ​സ്ത​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി പ്ര​സി​ഡ​ന്റ് നി​സാ​ർ ത​ള​ങ്ക​ര​യും സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​സോ​സി​യേ​ഷ​ന്റെ പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ തോ​തി​ലു​ള്ള പി​ന്തു​ണ​യാ​ണ് അം​ഗ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050 5974013, 055 7488630.

Tags:    
News Summary - Sharjah Indian Association organizes film exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.