ഷാർജ: പൗരന്മാരുടെ ക്ഷേമകാര്യങ്ങൾ ഉൾപ്പെടെ നഗരങ്ങളിൽ കൂടുതൽ വികസനം ലക്ഷ്യമിട്ട് ഷാർജ. എമിറേറ്റിലെ നഗരങ്ങളിൽ ആരോഗ്യകരമായ പാർപ്പിടം, നിലവാരമുള്ള റോഡുകൾ, ശുചിത്വം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ഷാർജ റേഡിയോയിലും ടി.വിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഡയറക്‌ട് ലൈൻ പരിപാടിയിലൂടെയാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. കൂടാതെ പരിപാടിയിൽ അദ്ദേഹത്തിന് മുമ്പിലെത്തിയ പൗരന്മാരുടെ പരാതികളോടും അപ്പീലുകളോടും പ്രതികരിച്ചു. സാമ്പത്തികം, തൊഴിൽ, കുടുംബം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളാണ് ശൈഖ് സുൽത്താന്‍റെ മുമ്പിൽ പരാതികളായി എത്തിയത്. ഓരോ പരാതികളും പ്രത്യേകം കൈകാര്യം ചെയ്തിട്ടുണ്ട്. ഷാർജ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ ഹസൻ യാക്കൂബ് അൽ മൻസൂരി ആതിഥേയത്വം വഹിച്ച ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്ത ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് അദ്ദേഹം പൗരന്മാരുടെ പരാതികൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.