ഷാർജ: ഷാർജ പ്രഖ്യാപിച്ച ഗതാഗത പിഴയിലെ പാതി ഇളവു നേടാൻ ആഭ്യന്തര മന്ത്രാലയത്തിെൻറ ആപ്ലിക്കേഷനിലൂടെയോ ഷാർജയിലെ സഹൽ ഉപകരണങ്ങളിലൂടെയോ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ രണ്ടിന് ആരംഭിച്ച ഇളവ് 49 ദിവസം നീളും.
പദ്ധതി അവസാനിക്കുംമുമ്പ് ട്രാഫിക് പിഴ അടച്ച് ഇളവ് ഉപയോഗപ്പെടുത്തണമെന്ന് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.ഷാർജയിലെ 12 സ്ഥലങ്ങളിൽ സഹൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ എല്ലാ പിഴകളും കിഴിവിൽ ഉൾപ്പെടുത്തുമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി പറഞ്ഞു.
ഉപഭോക്തൃ സേവനങ്ങൾ സുഗമമാക്കാൻ ആവശ്യമായ നടപടികൾ ഷാർജ പൊലീസ് സ്വീകരിക്കുമെന്നും ഷംസി പറഞ്ഞു. ഉമ്മുൽഖുവൈൻ, റാസൽ ഖൈമ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.