???? ???. ???????? ??? ???????? ?? ??????

ദുബൈ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിക്ക്​ കാലിക്കറ്റ്​ സർവകലാശാലയുടെ ഡിലിറ്റ്​ ബിരുദം സെപ്​റ്റംബർ 26ന്​ സമ്മാനിക്കും. തേഞ്ഞിപ്പലത്തെ കാലിക്കറ്റ്​ സർവകലാശാല കാമ്പസിൽ രാവിലെ 11നാണ്​ ചടങ്ങ്​.  കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ  നേരിട്ട്​ കേരളത്തിലേക്ക്​ ക്ഷണിച്ചപ്പോൾ വരാൻ ഏറെ താൽപര്യം കാട്ടിയ ശൈഖ്​ ​േഡാ.സുൽത്താൻ സെപ്​റ്റംബർ അനു​േയാജ്യമാണെന്ന്​ അറിയിച്ചിരുന്നു. അതി​​​​െൻറ കൂടി അടിസ്​ഥാനത്തിലാണ്​ തീയതി നിശ്​ചയിച്ചത്​. 

ഭ​ര​ണാ​ധി​കാ​രി എ​ന്ന​തി​ന്​ പു​റ​മെ ച​രി​ത്ര​കാ​ര​നും എഴുത്തുകാരനും അ​ക്കാ​ദ​മി​ക വി​ദ​ഗ്​​ധ​നു​മാ​യ​ ​ൈശ​ഖ്​ സു​ൽ​ത്താ​​​​​െൻറ ആദ്യകേരള സന്ദർശനമാണിത്​. 17ാ​മത്തെ ഒാണററി ഡോക്​ടറേറ്റ്​ ബിരുദമാണ്​ അദ്ദേഹം കാലിക്കറ്റ്​ സർവകലാശാലയിൽ നിന്ന്​ സ്വീകരിക്കുന്നത്​.ഇൗജിപ്​ത്​, ​ഫ്രാൻസ്​, ദക്ഷിണകൊറിയ, ജപ്പാൻ,ബ്രിട്ടൻ, ജർമനി, പാകിസ്​താൻ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ അദ്ദേഹത്തിന്​ നേരത്തെ ഡിലിറ്റ്​ നൽകിയിട്ടുണ്ട്​. ബ്രിട്ടനിലെ  എക്​സീറ്റർ, ഡർഹം സർവകലാശാലകളിൽ നിന്ന്​ രണ്ട്​ അക്കാദമിക്​ ഡോക്​ടറേറ്റുകളും കൃഷിയിൽ ബിരുദം നേടിയ ശൈഖ്​ സുൽത്താൻ നേടിയിട്ടുണ്ട്​.

നേരത്തെ ഇന്ത്യ സന്ദർശിച്ചിട്ടുള്ള ഡോ.സുൽത്താൻ ബോബെ സർവകലാശാലയിലെ ആർകൈവ്​സി​​​​െൻറ സഹായത്തോടെ രചിച്ച പുസ്​തകമാണ്​ 1986ൽ പ്രസിദ്ധീകരിച്ച  ‘ദ മിത്ത്​ ഒാഫ്​ അറേബ്യൻ​ പൈറസി’. ഇംഗ്ലീഷുകാരുടെ ഗൾഫ്​ കോളനിവൽക്കരണത്തെ ന്യായീകരിച്ച്​ ബ്രിട്ടീഷ്​ എഴുത്തുകാർ ഉന്നയിച്ച വാദങ്ങളെ വെല്ലുവിളിക്കുന്ന പുസ്​തകമാണിത്​. അറബികൾ കടൽക്കൊള്ളക്കാരായിരുന്നു എന്ന കുപ്രചരണവും ഇതിൽ ചരിത്രത്തിലെ തെളിവുകൾ നിരത്തി ചോദ്യംചെയ്യുന്നുണ്ട്​. 

ചരിത്ര ഗ്രന്​ഥങ്ങൾ, സാഹിത്യ കൃതികൾ, നാടകങ്ങൾ എന്നിങ്ങനെയായി 50 ലേറെ പുസ്​തകങ്ങൾ  ഷാർജ ഭരണാധികാരി രചിച്ചിട്ടുണ്ട്​. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഇൗ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്​.ലോകത്തെ ഏററവും വലിയ മൂന്നാമത്തെ പുസ്​തകമേളയായ ഷാർജ അന്താരാഷ്​ട്ര പുസ്​തകമേളയുടെ ശില്​പിയെ കേരളത്തി​ൽ കൊണ്ടുപോവുകയെന്നത്​ ത​​​​െൻറ ഏറ്റവും വലിയ സ്വപ്​നമായിരുന്നെന്ന്​ പുസ്​തകമേളയുടെ എക്​സ്​റ്റേണൽ അ​ഫയേഴ്​സ്​എക്​സിക്യൂട്ടീവും മലയാളിയുമായ മോഹൻകുമാർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. മലയാളികളെ ഏറെ ഇഷ്​ട​െപ്പടുന്ന അദ്ദേഹത്തിന്​ മനസ്സിൽതട്ടുംവിധം ഗംഭീര സ്വീകരണം നൽകാൻ കേരളത്തിന്​ സാധിക്കണമെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ച​ല​ച്ചി​ത്ര​താ​രം മോ​ഹ​ന്‍ലാ​ൽ, കാ​യി​ക​താ​രം പി.​ടി. ഉ​ഷ എ​ന്നി​വ​ര്‍ക്കും കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഡി.​ലി​റ്റ് ബി​രു​ദം അന്ന്​ സ​മ്മാ​നി​ക്കു​ം. സ്വ​ന്തം മേ​ഖ​ല​യി​ലെ മി​ക​വി​നും കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ക്കും ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഡി.​ലി​റ്റ് സ​മ്മാ​നി​ക്കു​ന്ന​ത്.


 

Tags:    
News Summary - sharjah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.