ഷാർജ ഭരണാധികാരി കേരളത്തിലേക്ക്
text_fieldsദുബൈ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം സെപ്റ്റംബർ 26ന് സമ്മാനിക്കും. തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ രാവിലെ 11നാണ് ചടങ്ങ്. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കേരളത്തിലേക്ക് ക്ഷണിച്ചപ്പോൾ വരാൻ ഏറെ താൽപര്യം കാട്ടിയ ശൈഖ് േഡാ.സുൽത്താൻ സെപ്റ്റംബർ അനുേയാജ്യമാണെന്ന് അറിയിച്ചിരുന്നു. അതിെൻറ കൂടി അടിസ്ഥാനത്തിലാണ് തീയതി നിശ്ചയിച്ചത്.
ഭരണാധികാരി എന്നതിന് പുറമെ ചരിത്രകാരനും എഴുത്തുകാരനും അക്കാദമിക വിദഗ്ധനുമായ ൈശഖ് സുൽത്താെൻറ ആദ്യകേരള സന്ദർശനമാണിത്. 17ാമത്തെ ഒാണററി ഡോക്ടറേറ്റ് ബിരുദമാണ് അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സ്വീകരിക്കുന്നത്.ഇൗജിപ്ത്, ഫ്രാൻസ്, ദക്ഷിണകൊറിയ, ജപ്പാൻ,ബ്രിട്ടൻ, ജർമനി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ അദ്ദേഹത്തിന് നേരത്തെ ഡിലിറ്റ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലെ എക്സീറ്റർ, ഡർഹം സർവകലാശാലകളിൽ നിന്ന് രണ്ട് അക്കാദമിക് ഡോക്ടറേറ്റുകളും കൃഷിയിൽ ബിരുദം നേടിയ ശൈഖ് സുൽത്താൻ നേടിയിട്ടുണ്ട്.
നേരത്തെ ഇന്ത്യ സന്ദർശിച്ചിട്ടുള്ള ഡോ.സുൽത്താൻ ബോബെ സർവകലാശാലയിലെ ആർകൈവ്സിെൻറ സഹായത്തോടെ രചിച്ച പുസ്തകമാണ് 1986ൽ പ്രസിദ്ധീകരിച്ച ‘ദ മിത്ത് ഒാഫ് അറേബ്യൻ പൈറസി’. ഇംഗ്ലീഷുകാരുടെ ഗൾഫ് കോളനിവൽക്കരണത്തെ ന്യായീകരിച്ച് ബ്രിട്ടീഷ് എഴുത്തുകാർ ഉന്നയിച്ച വാദങ്ങളെ വെല്ലുവിളിക്കുന്ന പുസ്തകമാണിത്. അറബികൾ കടൽക്കൊള്ളക്കാരായിരുന്നു എന്ന കുപ്രചരണവും ഇതിൽ ചരിത്രത്തിലെ തെളിവുകൾ നിരത്തി ചോദ്യംചെയ്യുന്നുണ്ട്.
ചരിത്ര ഗ്രന്ഥങ്ങൾ, സാഹിത്യ കൃതികൾ, നാടകങ്ങൾ എന്നിങ്ങനെയായി 50 ലേറെ പുസ്തകങ്ങൾ ഷാർജ ഭരണാധികാരി രചിച്ചിട്ടുണ്ട്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഇൗ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.ലോകത്തെ ഏററവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ശില്പിയെ കേരളത്തിൽ കൊണ്ടുപോവുകയെന്നത് തെൻറ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്ന് പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ്എക്സിക്യൂട്ടീവും മലയാളിയുമായ മോഹൻകുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മലയാളികളെ ഏറെ ഇഷ്ടെപ്പടുന്ന അദ്ദേഹത്തിന് മനസ്സിൽതട്ടുംവിധം ഗംഭീര സ്വീകരണം നൽകാൻ കേരളത്തിന് സാധിക്കണമെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ചലച്ചിത്രതാരം മോഹന്‍ലാൽ, കായികതാരം പി.ടി. ഉഷ എന്നിവര്‍ക്കും കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബിരുദം അന്ന് സമ്മാനിക്കും. സ്വന്തം മേഖലയിലെ മികവിനും കൈവരിച്ച നേട്ടങ്ങള്‍ക്കും ആദരസൂചകമായാണ് ഡി.ലിറ്റ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.