ഷാർജ: ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന തോൾ മാറ്റ ശസ്ത്രക്രിയ വിജയം. 74 വയസുള്ള മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫലാഹ് അൽ മസ്മിയുടെ വലതു തോളാണ് മാറ്റിവച്ചത്. വർഷങ്ങളായി തോളിൽ വേദന അനുഭവിച്ചിരുന്ന ഇദ്ദേഹം കൈ അനക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ആശുപത്രിയിൽ എത്തുന്നത്.
വിദഗ്ധ പരിശോധനയിൽ അൽ മസ്മിയുടെ തോളിലെ റൊേട്ടറ്റർ കഫിന് തേയ്മാനമുള്ളതായി കണ്ടെത്തി ഫുട്ബാൾ കളിക്കാരൻ കൂടിയായ ഫലാഹിന് ചുണ്ടയിടലായിരുന്നു ഹോബി. ഇതിലൂടെയായിരിക്കാൺ തോളിന് തേയ്മാനം വന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം. തുടർന്ന് സന്ധിമാറ്റിവക്കൽ ശസ്ത്രക്രീയ വിദഗ്ധനായ ഡോ. അഹമ്മദ് അബബിെൻറ നേതൃത്വത്തിൽ തോളിലെ സന്ധി മാറ്റിവക്കാൻ തീരുമാനിക്കുകയായിരുന്നു. യു.എ.ഇയിൽ വളരെ അപൂർവമായി മാത്രമാണ് ഇത്തരം ശസ്ത്രക്രിയ നടന്നിട്ടുള്ളത്. 1993ൽ ഫ്രാൻസിലാണ് ഇത്തരം ശസ്ക്രീയ ആദ്യം നടന്നത്. പിന്നീട് ഇൗ ചികിൽസാ രീതിയിൽ വൻ മുന്നേറ്റം ഉണ്ടാവകയും ചെയ്തു. ഇൗ രംഗത്തെ ഏറ്റവും മികച്ച ചികിൽസയാണ് ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിയിലുള്ളത്.
സന്ധിയിലെ എല്ലുകൾക്ക് തേയ്മാനവും ഇതെത്തുടർന്ന് തോളിന് ബലം നൽകുന്ന പേശികൾക്കും നാഡികൾക്കും ഉണ്ടാകുന്ന ബലക്ഷയവും പൂർണമായും മാറി പഴയ ജീവിതത്തിലേക്ക് രോഗിക്ക് തിരിച്ചുേപാകാൻ കഴിയുമെന്നതാണ് ഇൗ ചികിൽസയുടെ പ്രത്യേകത. ശസ്ത്രക്രീയക്ക് ശേഷം ഫിസിയോതെറപ്പിയിലൂടെ ചലന സ്വാതന്ത്ര്യം വീണ്ടെടുക്കാം. ഒരാഴ്ചക്ക് ശേഷം ചെറിയ രീതിയിൽ തുടങ്ങുന്ന വ്യായാമം പതിയെ കൂട്ടിക്കൊണ്ടു വരികയാണ് ചെയ്യുക. 12 ആഴ്ച കൊണ്ട് 80 ശതമാനം പ്രവർത്തികളും വേദനയില്ലാതെ ചെയ്യാനാവുന്ന നിലയിലെത്തും. തോൾമാറ്റ ശസ്ത്രക്രീയക്കായി തായ്ലാൻറിലും മറ്റും പോയെങ്കിലും ചിലവ് താങ്ങാനാവാതെയാണ് ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിയതെന്ന് ഫലാഹ് പറയുന്നു. നാൽപത് വയസിന് ശേഷം തോളിന് വേദന അനുഭവപ്പെടുന്നവർ പരിശോധനക്ക് വിധേയരായാൽ ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാമെന്നാണ് എല്ല് രോഗ വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.