?????????????? ????????? ???????? ???????????? ???????? ??????? ??????????????????????? ????? ???. ??????????????? ?????? ??????????? ????? ???????? ??????????? ????????????

2400 കോ​ടി ദി​ര്‍ഹ​മി​െൻറ  പ​ദ്ധ​തി​യു​മാ​യി ഷാ​ര്‍ജ

ഷാ​ര്‍ജ: ഷാ​ര്‍ജ​യു​ടെ വി​ക​സ​ന മേ​ഖ​ല​യി​ല്‍ വ​ന്‍ കു​തി​ച്ച് ചാ​ട്ട​ത്തി​ന് വ​ഴി​വെ​ക്കു​ന്ന അ​ല്‍ജ​ദ പ​ദ്ധ​തി​ക്ക് അ​ടു​ത്ത വ​ര്‍ഷം തു​ട​ക്ക​മാ​കും. 
24 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ 2400 കോ​ടി ദി​ര്‍ഹം ചി​ല​വി​ട്ട് നി​ര്‍മി​ക്കു​ന്ന പ​ദ്ധ​തി ഷാ​ര്‍ജ​യി​ലെ പ്ര​ധാ​ന ഹൈ​വേ​ക​ളാ​യ ഷാ​ര്‍ജ-​ദൈ​ദ്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ന് സ​മീ​പ​ത്താ​യി യു​ണി​വേ​ഴ്സി​റ്റി സി​റ്റി​യി​ലാ​ണ്  വ​രു​ന്ന​ത്. 

ഇ​തി​ന്‍െ​റ രൂ​പ​രേ​ഖ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ .​ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി അ​നാ​ചാ​ദ​നം ചെ​യ്തു. 
എ​മി​റേ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ശ്രി​ത റി​യ​ല്‍ എ​സ്റ്റേ​റ്റ് സ്ഥാ​പ​ന​മാ​യ ആ​റാ​ഡ​യാ​ണ്  അ​ല്‍ജ​ദ എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന ഹൈ​വേ​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​പ്പെ​ടാ​വു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍െ​റ സ്ഥാ​നം. എ​മി​റേ​റ്റി​ന്‍്റെ സ​വി​ശേ​ഷ​മാ​യ പ്ര​തി​ഭാ​സ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ രൂ​പ​ക​ല്‍പ​ന​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​റാ​യ അ​ര​ദ  2017 ജ​നു​വ​രി​യി​ല്‍ കെ.​ബി.​ഡ​ബ്ള്യു ഇ​ന്‍വെ​സ്റ്റ്മെ​ന്‍്റും ബ​സ്മ ഗ്രൂ​പ്പും സം​യു​ക്ത​മാ​യാ​ണ് ആ​രം​ഭി​ച്ച​ത്. 2025ല്‍ ​പ​ദ്ധ​തി പൂ​ര്‍ത്തി​യാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ള്‍ പ​റ​ഞ്ഞു. താ​മ​സ കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ല്ലാ​സ, വി​ദ്യ​ഭ്യാ​സ, വ്യാ​യാ​മ, ക​ച്ച​വ​ട,ഉ​ദ്യാ​ന കേ​ന്ദ്ര​ങ്ങ​ളും ഇ​തി​ലു​ണ്ടാ​കും. ഷാ​ര്‍ജ​യു​ടെ സാം​സ്കാ​രി​ക പൊ​ലി​മ​യി​ലാ​യി​രി​ക്കും ഇ​ത് വാ​ര്‍ത്തെ​ടു​ക്കു​ക​യെ​ന്ന് സം​ര​ഭ​ക​ര്‍ പ​റ​ഞ്ഞു.  

Tags:    
News Summary - sharjah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.