2400 കോടി ദിര്‍ഹമിെൻറ പദ്ധതിയുമായി ഷാര്‍ജ
text_fieldsഷാര്‍ജ: ഷാര്‍ജയുടെ വികസന മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴിവെക്കുന്ന അല്‍ജദ പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കമാകും.
24 ദശലക്ഷം ചതുരശ്ര മീറ്ററില്‍ 2400 കോടി ദിര്‍ഹം ചിലവിട്ട് നിര്‍മിക്കുന്ന പദ്ധതി ഷാര്‍ജയിലെ പ്രധാന ഹൈവേകളായ ഷാര്‍ജ-ദൈദ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന് സമീപത്തായി യുണിവേഴ്സിറ്റി സിറ്റിയിലാണ് വരുന്നത്.
ഇതിന്‍െറ രൂപരേഖ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ .ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി അനാചാദനം ചെയ്തു.
എമിറേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള മിശ്രിത റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ആറാഡയാണ് അല്‍ജദ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
പ്രധാന ഹൈവേകളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന രീതിയിലാണ് ഇതിന്‍െറ സ്ഥാനം. എമിറേറ്റിന്്റെ സവിശേഷമായ പ്രതിഭാസത്തെ പ്രതിഫലിപ്പിക്കുന്ന മനോഹരമായ രൂപകല്പനയാണ് പദ്ധതിയുടെ പ്രത്യേകത. യു.എ.ഇ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ അരദ 2017 ജനുവരിയില്‍ കെ.ബി.ഡബ്ള്യു ഇന്വെസ്റ്റ്മെന്്റും ബസ്മ ഗ്രൂപ്പും സംയുക്തമായാണ് ആരംഭിച്ചത്. 2025ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. താമസ കേന്ദ്രങ്ങള്‍, ഉല്ലാസ, വിദ്യഭ്യാസ, വ്യായാമ, കച്ചവട,ഉദ്യാന കേന്ദ്രങ്ങളും ഇതിലുണ്ടാകും. ഷാര്‍ജയുടെ സാംസ്കാരിക പൊലിമയിലായിരിക്കും ഇത് വാര്‍ത്തെടുക്കുകയെന്ന് സംരഭകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.