ദുബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന് ഒടുവിൽ മോചനം. ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ഡോ. എസ്.പി. സിങ് ഒബ്റോയിയുടെ ശ്രമഫലമായാണ് പഞ്ചാബ് കപൂർതല സ്വദേശി സന്ദീപ് സിങിന് ജീവിതം തിരികെക്കിട്ടിയത്. കൊലക്കുറ്റത്തിന് ജയിലിലായതാണ് സന്ദീപ് സിങ്. 2007 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മദ്യക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ സ്വന്തം നാട്ടുകാരനായ ഹോഷംഗാബാദ് സ്വദേശി മൻദീപ് സിങിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഷാർജ കോടതി വിധിച്ച വധശിക്ഷ പിന്നീട് ഫെഡറൽ കോടതിയും ശരിവച്ചു.
മരിച്ചയാളുടെ കുടുംബം ദിയാധനം സ്വീകരിച്ച് പ്രതിക്ക് മാപ്പ് നൽകാൻ തയാറല്ലെന്ന് പറഞ്ഞതോടെ പ്രതീക്ഷകൾ അസ്തമിച്ചു. എന്നാൽ, മാതാപിതാക്കൾ മരിച്ചുപോയ സന്ദീപിനു വേണ്ടി ‘സർബത് ദാ ബലാ’ ചാരിറ്റബിൾ ട്രസ്റ്റ് മേധാവിയായ ഒബ്റോയി വീട്ടിലെത്തി നടത്തിയ സംഭാഷണത്തെ തുടർന്ന് മരിച്ചയാളുടെ കുടുംബം മാപ്പു നൽകാൻ സമ്മതിച്ചു. എന്നാൽ രേഖകൾ ശരിയാകാതെ വന്നതോടെ േമാചനം ആറുവർഷം കൂടി നീണ്ടു. േനരത്തെ വധശിക്ഷക്കെതിരെ ഷാർജ അപ്പീൽ കോടതിയെ സമീപിച്ചപ്പോൾ ആ ജീവനാന്ത തടവായി ശിക്ഷ കുറച്ചിരുന്നു. എന്നാൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ ഇൗ വിധിക്കെതിരെ ഫെഡറൽ കോടതിയെ സമീപിക്കുകയും വധശിക്ഷ പുന:സ്ഥാപിക്കുകയും ചെയ്തു.
തുടർന്ന് ഡോ. ഒബ്റോയി ഷാർജ കോടതിയെ സമീപിച്ച് മരിച്ചയാളുടെ കുടുംബത്തെ പറഞ്ഞ് സമ്മതിപ്പിക്കാനുള്ള സമയം ആവശ്യപ്പെട്ടു. 2012 ൽ ഇൗ ശ്രമം വിജയിച്ചു. ഒത്തുതീർപ്പ് സംബന്ധിച്ച രേഖകൾ 2013ൽ ഷാർജ കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ചു. ഇൗ രേഖകളിൽ ചില േഭദഗതികൾ ആവശ്യപ്പെട്ട സുപ്രീം കോടതി 2018 ഏപ്രിലിൽ ഇവ വീണ്ടും നൽകാൻ ആവശ്യെപ്പട്ടു.
അതേ മാസം തന്നെ ഇയാളുടെ ശിക്ഷ മൂന്ന് വർഷമാക്കാൻ ഷാർജ അപ്പീൽ കോടതിയും നിർദേശിച്ചു. അപ്പോഴേക്കും പത്ത് വർഷം സന്ദീപ് ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് ഇയാളെ മോചിപ്പിക്കാൻ നിർദേശവും വന്നു. രേഖകളിൽ വീണ്ടും ആശയക്കുഴപ്പം വന്നതോടെ മോചനം നീണ്ടു. ഒടുവിൽ ഇൗ രേഖകൾ കൂടി ശരിയാക്കിയേതാടെ ജൂലൈ 22 ന് വിടുതൽ ഉത്തരവ് വന്നു. സന്ദീപിന് യാത്രെചയ്യാനുള്ള രേഖകൾ ഇന്ത്യൻ കോൺസുലേറ്റ് നൽകി. യാത്രാ ടിക്കറ്റും ഒബ്റോയ് എടുത്ത് കൊടുത്തതോടെ സന്ദീപ് ഇന്ന് രാവിലെ നാട്ടിലേക്ക് പറന്നു. ഒബ്റോയിയുടെ ഇടപെടലിൽ ജീവിതം തിരിച്ചു കിട്ടിയ 94ാമത്തെ ആളാണ് സന്ദീപ് സിങ്. അമൃത്സർ വിമാനത്താവളത്തിൽ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേർന്ന് വൈകാരികമായ സ്വീകരണമാണ് നൽകിയത്. തുടർന്ന് അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെത്തി ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.