ഷാർജ: ഷാർജയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പ് ഷാർജ പൊ ലീസ് ജനറൽ ആസ്ഥാനവുമായി സഹകരിച്ച് 'നമ്മുടെ സമൂഹം സുരക്ഷിതമാണ്' എന്ന പേരിൽ സർവേ ആരംഭിച്ചു. താമസക്കാരുടെ സ്വത്തുകളുടെ സംരക്ഷണം സുരക്ഷ, എന്നിവയുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനോടൊപ്പം ഷാർജ പൊലീസ് നൽകുന്ന സേവനങ്ങളിൽ ഷാർജ സമൂഹത്തിന്റെ സംതൃപ്തി അളക്കുകയാണ് സർവേ ലക്ഷ്യമിടുന്നത്.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് അൽ സഅരി അൽ ഷംസി ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഷാർജ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 7505 പേരെ ചോദ്യാവലിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ പൗരന്മാരും താമസക്കാരും ഉൾപ്പെടുന്നു. അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിലാണ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്. ഡിപ്പാർട്ട്മെൻറിന്റെ കോൾ സെന്റർ, വ്യക്തിഗത അഭിമുഖം എന്നിവയിലൂടെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.