ഷാർജ: ആയിരത്തൊന്ന് രാവുകളുടെ മാന്ത്രിക കാഴ്ചകളെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഷ ാർജ എക്സ്പോ സെൻററിലെ അബു മുസ ഹാൾ. ഷാർജ അന്താരാഷ്ട്ര നറേറ്റേഴ്സ് ഫോറത്തിെൻറ 19ാം അധ്യാ യത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്. കുട്ടികൾക്കായി അറബ്, ഇംഗ്ലീഷ് ഭാഷകളിലുള്ള കഥപറച്ചിൽ ശ്രദ്ധേയമാണ്. ചിത്രരചന, നിറം കൊടുക്കൽ പരിപാടികളും കെേങ്കമം.
ആയിരത്തൊന്ന് രാവ് കഥകളുടെ പശ്ചാത്തലത്തിലാണ് ഒാരോ വേദികളും ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയിലും മാന്ത്രിക പരവതാനിയിലും കുട്ടികൾക്കായി വിനോദങ്ങളുണ്ട്. ഒഴുകുന്ന ദ്വീപ്, പപ്പറ്റ് തിയറ്റർ, വിസ്മയ ഗുഹ, 1001 രാവുകളുടെ നഗരം, സിനിമ തിയറ്റർ, ഫോട്ടോഗ്രഫി ശിൽപശാല, വായനശാല, നറേറ്റേഴ്സ് ഒയാസിസ്, ലൈവ് ഫോട്ടോഗ്രഫി, കിഴവനും കടലും, മാന്ത്രിക നഗരം, ഷൂ മേക്കർ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെ പത്തു മുതൽ രാത്രി എട്ടുവരെ നീളുന്ന പരിപാടിയിലേക്കുള്ള പ്രവേശനവും പ്രദർശന നഗരിയിലെ പാർക്കിങ്ങും സൗജന്യമാണ്. നറേറ്റേഴ്സ് ഫോറത്തിലെ തിയറ്ററിൽ സിനിമ കാണാനും പണം കൊടുക്കേണ്ടതില്ല. കൗണ്ടിൽനിന്ന് ടിക്കറ്റ് സൗജന്യമായി വാങ്ങി അകത്തുകടന്നാൽ ആയിരത്തൊന്ന് രാവുകളെ ആസ്പദമാക്കിയുള്ള സിനിമകൾ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.