ഷാര്‍ജ: ഷാര്‍ജയിലെ അല്‍ താവൂന്‍ റോഡിനെയും ദുബൈയിലെ മംസാര്‍ ബീച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം പൂര്‍ത്തിയായി. പൊതുഗതാഗത സംവിധാനങ്ങൾക്കു മാത്രം പ്രവേശനം അനുവദിക്കുന്ന റോഡ് ഒട്ടും വൈകാതെ ഗതാഗതത്തിന് തുറന്നുകൊടുക്കും. അല്‍ ഇത്തിഹാദ് റോഡിലെ തിരക്ക് കുറക്കാന്‍ ഒരു പരിധി വരെ ഈ റോഡിെൻറ വരവോടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ദിനംപ്രതി നൂറുകണക്കിന് പൊതുമേഖല ബസുകളാണ് ഇത്തിഹാദ് റോഡ് വഴി കടന്നുപോകുന്നത്.
ഇത്തരം വാഹനങ്ങളുടെ യാത്ര പുതിയ റോഡ് വഴി തിരിച്ചുവരുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളില്‍ ബസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താനും പുതിയ മാർഗം ഉപകരിക്കും. അല്‍താവൂന്‍ മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ ബസുകളുടെ പ്രയോജനം ലഭിക്കും. ഷാര്‍ജ എക്സ്പോ സെൻററില്‍ നടക്കുന്ന മേളകള്‍ ആസ്വദിക്കാന്‍ ടാക്സികളെ ആശ്രയിക്കാതെ എത്താനുമാകും. നിലവില്‍ ദുബൈ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്നുള്ള 301ാം നമ്പര്‍ ബസ് മാത്രമാണ് ഇവിടേക്ക് സര്‍വിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.