ഷാര്‍ജ: ഇസ്ലാമിക് ആർട്ടുകളുടെ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഉത്സവമായ ഷാർജ ഇസ്ലാമിക് ആർട്ട് ഫെസ്റ്റിവലിെൻറ 22ാം പതിപ്പിന് തുടക്കമായി. പ്രോസ്പെക്ട്-പ്രതീക്ഷ എന്ന പ്രമേയത്തിൽ ഒരുക്കിയ ഉത്സവത്തിെൻറ ഉദ്ഘാടനം ഷാർജ ആര്‍ട്ട് മ്യൂസിയത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിർവഹിച്ചു. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന് ഡയറക്ടര്‍ ശൈഖ നവാര്‍ അല്‍ ഖാസിമി, സാംസ്കാരിക വകുപ്പ് ചെയര്മാന് അബ്ദുല്ല അല്‍ ഉവൈസ് തുടങ്ങിയവർ സംബന്ധിച്ചു. ജനുവരി 21 വരെ നീളുന്ന ഉത്സവത്തിൽ പ്രദർശനം, പ്രഭാഷണം, പ്രവൃത്തിപരിശീലനം, പ്രമുഖർ നയിക്കുന്ന ശിൽപശാലകൾ എന്നിവ ഉൾപ്പെടെ 253 പരിപാടികളാണുണ്ടാവുക.
ഷാർജ ആർട്ട് മ്യൂസിയം, അൽ മജാസ് വാട്ടർ ഫ്രണ്ട്, മറായ ആർട്ട് സെൻറർ തുടങ്ങിയ വേദികളിലാണ് പ്രദർശനങ്ങൾ അരങ്ങേറുക. 31 രാജ്യങ്ങളിൽനിന്ന് 108 കലാകാരന്മാരാണ് ഇക്കുറി പെങ്കടുക്കുക. യു.എ.ഇക്കും ഗൾഫ് രാജ്യങ്ങൾക്കും പുറമെ കൊളംബിയ, ഇറ്റലി, യു.കെ, അർജൻറീന, ബെലറൂസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കലാകാരന്മാരും ഇക്കുറിയുണ്ട്. പ്രവേശനം സൗജന്യമാണ്. കുടുംബമായി എത്തുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.