ഷാര്‍ജ: ഫോറന്‍സിക് ലാബ് പരിഹരിച്ച ദുരൂഹ കുറ്റകൃത്യങ്ങളുടെ എണ്ണം ഈ വര്‍ഷം വര്‍ധിച്ചതായി ഷാര്‍ജ പൊലീസ്. 2018ല്‍ 13,054 കുറ്റകൃത്യങ്ങളാണ് പരിഹരിച്ചതെങ്കില് ഇക്കുറി 15,513 കുറ്റകൃത്യങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി ഫോറന്‍സിക് ലബോറട്ടറി മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് ഹാജി അല്‍ സെര്‍ക്കല്‍ പറഞ്ഞു. ഫോറന്‍സിക് വിഭാഗത്തിെൻറ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല ചെയ്യാന്‍ ഉപയോഗിച്ച മരത്തടിയില്‍നിന്ന് എങ്ങനെയാണ് തെളിവുകള്‍ ശേഖരിക്കുന്നതെന്നും കുറ്റവാളിയെ കണ്ടെത്തുന്നതെന്നും ഫോറം വിശദീകരിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ പരിഹരിച്ച കേസുകളില്‍ കൊലപാതകം, മോഷണം, ബലാത്സംഗം, ആക്രമണം, വ്യാജരേഖകള്‍, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍, അഴിമതികള്‍ എന്നിവ ഉള്‍പ്പെടുന്നു. 2019ല്‍ ഫോറന്‍സിക് ലബോറട്ടറി 6412 ഡി.എന്‍.എ സാമ്പിളുകള്‍ ഡാറ്റാബേസിലേക്ക് ചേര്‍ത്തു. ഇത് എമിറേറ്റില്‍ 164 കുറ്റകൃത്യങ്ങള്‍ പരിഹരിക്കാന്‍ കാരണമായി. അന്താരാഷ്ര്ട-പ്രാദേശിക ഫോറങ്ങളില്‍ ശാസ്ത്രീയ ഗവേഷണങ്ങളും അവതരണങ്ങളും നടത്തുകയും പ്രഭാഷണങ്ങള്‍ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിലൂടെ സിവില്‍-പൊലീസ് അക്കാദമിക് സ്ഥാപനങ്ങളുടെ ശാസ്ത്രീയ പ്രക്രിയ വർധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.
പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ലക്ഷ്യംെവച്ചുള്ള വിവിധ സാംസ്കാരിക-അവബോധ പരിപാടികളിലും ശില്പശാലകളിലും പ്രവര്‍ത്തനങ്ങളിലും ലബോറട്ടറി പങ്കെടുക്കുന്നുണ്ടെന്നും അല്‍ സെര്‍ക്കല്‍ പറഞ്ഞു. മീഡിയ-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ആരിഫ് ബിന്‍ ഹുദൈബ്, ക്രിമിനല്‍ ലബോറട്ടറി മേധാവി കേണല്‍ ആദില്‍ അല്‍ മസ്മി, അഗ്നിശമന വിദഗ്ധന്‍ കേണല്‍ റെയ്ദ ബിന്‍ ഖാദെം, കെമിക്കല്‍ അനാലിസിസ് ബ്രാഞ്ച് ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് സയീദ് അല്‍ ദോഹോരി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.