ഷാര്‍ജ: യു.എ.ഇയിലെ ശ്രദ്ധേയ ഇന്ത്യൻ സംഘടനകളിൽ ഒന്നായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷ നിലേക്ക് സെലക്ഷന് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത ്തിയായി. വെള്ളിയാഴ്ച ആയിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന അവസരം. നിലവിലെ പ്രസിഡൻറ് ഇ.പി. ജോണ്സണ് നയിക്കുന്ന വിശാല ജനകീയ മുന്നണിയോടൊപ്പം 17 സംഘടനകളാണ് അണിനിരക്കുന്നത്. രാജഗോപാലന്‍ നായര്‍ സി. നേതൃത്വം നല്കുന്ന ഡമോക്രാറ്റിക് ഫ്രണ്ടിലെ നിരയും ശക്തമാണ്.
മുന്‍വര്‍ഷങ്ങളില്‍ രംഗത്തുവന്ന ബി.ജെ.പി അനുകൂല സംഘടനയും മത്സരരംഗത്തുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍, ഇവരുടെ പാനലിെൻറ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 17ന് നടക്കുന്ന സെലക്ഷനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടികളും തകൃതിയാണ്. വിളിച്ചും നേരില്‍ കണ്ടുമുള്ള വോട്ടഭ്യര്‍ഥന ശക്തമാണ്.
2500ല്‍ അധികം അംഗങ്ങള്‍ അസോസിയേഷനിലുണ്ടെങ്കിലും പകുതിയില്‍ താഴെ മാത്രമേ സെലക്ഷനില്‍ പങ്കെടുക്കാറുള്ളു.
കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇരുമുന്നണികളും തുടങ്ങിയിട്ടുണ്ട്.ഡമോക്രാറ്റിക് ഫ്രണ്ട് ഭാരവാഹി സ്ഥാനാര്‍ഥികള്‍: സി. രാജഗോപാലന്‍ നായര്‍ (പ്രസി.), പ്രകാശന് കുഞ്ഞിരാമന് (വൈസ് പ്രസി), എ. മാധവന് നായര്‍ പാടി (ജന. സെക്രട്ടറി), ജൂഡ്സന് സുജനന്‍ ജേക്കബ് (ജോ. ജനറല്‍ സെക്രട്ടറി), അനില്‍ കുമാര്‍ അമ്പാത്ത് അച്യുതന് (ട്രഷ.), ചന്ദ്രബാബു കെ.എസ് (ജോ. ട്രഷ.), രമേഷന് പി.പി. (ഓഡിറ്റർ). മാനേജിങ് കമ്മിറ്റി സ്ഥാനാര്‍ഥികള്‍: അബ്ദുല്‍ സലാം ഹസന്, അബ്ദുല്‍ വാഹിദ് പി.എ, കുഴിയത്ത് ഭാസ്കരന് ദേവരാജന്‍, മണിലാല്‍ യു.എസ്, കെ. മുഹമ്മദ് സോലന്‍, റോയി മാത്യു, തുളസിദാസ് എസ്.പി.വിശാല ജനകീയ മുന്നണി ഭാരവാഹി സ്ഥാനാര്‍ഥികള്‍: ഇ.പി ജോണ്സണ് (പ്രസി.), അഡ്വ. വൈ.എ. റഹീം (വൈസ് പ്രസി.), അബ്ദുല്ല മല്ലച്ചേരി (ജന. സെക്രട്ടറി), ശ്രീനാഥന്‍ ടി.കെ (ജോ. ജന. സെക്രട്ടറി), കെ. ബാലകൃഷ്ണന് (ട്രഷ.), ഷാജി ജോണ്‍ (ജോ. ട്രഷ.), മുരളീധരന് വി.കെ.പി (ഓഡിറ്റര്‍).മാനേജിങ് കമ്മറ്റി സ്ഥാനാര്‍ഥികള്‍: അഹമ്മദ് റാവുത്തര്‍ ഷിബിലി, ബാബു വര്‍ഗീസ്, എന്‍.കെ പ്രഭാകരന്, പ്രതീഷ് ചിത്താര, ശശി വാരിയത്ത്, ഷഹല്‍ ഹസന് എ, ടി. മുഹമ്മദ് നാസര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.