ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പുതിയ പുസ്തകമായ ഇൻക്വിസിഷൻ ഉടനെ വായനക്കാരിലെത്തുമെന്ന് പ്രസാധകരായ അൽ ഖാസിമി പബ്ലിക്കേഷൻസ് അറിയിച്ചു. അൻഡാലുഷ്യയിലെ മുസ്ലിംകൾക്കെതിരായ കേസുകളുടെ 23 ഫയലുകളുടെ അന്വേഷണത്തെ ഇതിവൃത്തമാക്കുന്ന പുസ്തകം ഒട്ടും വൈകാതെ ലോകത്തെമ്പാടുമുള്ള വായനക്കാരെ തേടിയെത്തും.
രണ്ടു വാല്യങ്ങളിലായി പുറത്തിറക്കുന്ന പുസ്തകത്തിെൻറ അറബ്, സ്പാനിഷ് പതിപ്പുകളാണ് ആദ്യഘട്ടത്തിൽ പ്രകാശനം ചെയ്യുന്നത്. പുസ്തകത്തിെൻറ വലുപ്പം വളരെ വലുതാണെങ്കിലും രചനാശൈലി സുഗമവും ആകർഷകവുമാണ്. ഇത് രസകരവും വിദ്യാഭ്യാസപരവുമാണെന്നും ഏറെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് പുസ്തകം വായനലോകത്തേക്കെത്തുന്നതെന്നും അധികൃതർ പറഞ്ഞു.
ഇൻക്വിസിഷൻ എന്നറിയപ്പെടുന്ന ഈ വിചാരണകൾ 1478 നവംബർ ഒന്നിന് ആരംഭിക്കുകയും 1834 ജൂലൈ 15ന് റദ്ദാക്കപ്പെടുന്നതുവരെ തുടരുകയും ചെയ്ത ഒരു സുപ്രധാന സ്ഥിതിവിവരക്കണക്കിനെയാണ് രേഖപ്പെടുത്തുന്നത്. ലോകപ്രശസ്ത സമുദ്ര ഗവേഷകനും ഗോള ശാസ്ത്രജ്ഞനുമായ ഇബ്നുമാജിദിനെ കുറിച്ച്, വാസ്ഗോ ഡ ഗാമക്ക് ഇന്ത്യയിലേക്ക് വഴി പറഞ്ഞുകൊടുത്ത ആളാണെന്ന ചരിത്രത്തെ പൊളിച്ചെഴുതിയ ശൈഖ് സുൽത്താെൻറ ഗവേഷക ഗ്രന്ഥമായ 'ബയാനുന്‍ ലില്‍ മുഅര്‍രിഖീന്‍ അല്‍ അമാജിദ് ഫീ ബറാഅത്തി ഇബ്നു മാജിദ്' (ഇബ്നുമാജിദിെൻറ നിരപരാധിത്വത്തെ കുറിച്ച് പ്രഗല്ഭരായ ചരിത്രകാരന്മാര്ക്ക് ഒരു വിവരണം) എന്ന കൃതി ലോകമാകെ ചർച്ച ചെയ്യുകയും പഠനങ്ങൾ നടത്തുകയും ചെയ്തിരുന്നു. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഇറങ്ങിയ പുസ്തകത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.