ദുബൈ: എക്സ്പോ 2020 ദുബൈയിലെ ഇന്ത്യൻ പവലിയൻ യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു. ഇന്ത്യയുടെ പുരാതനമായ സംസ്കാരത്തെയും ഭാവി പദ്ധതികളെയും കുറിച്ചുള്ള പ്രദർശനങ്ങൾ സന്ദർശിച്ച അദ്ദേഹത്തെ പവലിയൻ അധികൃതർ സ്വീകരിച്ചു.
പവലിയനിലെ പ്രദർശനങ്ങൾ സംബന്ധിച്ച് ൈശഖ് മക്തൂമിന് ഇന്ത്യൻ അധികൃതർ വിശദീകരിച്ചുനൽകി. പവലിയനിലെ യോഗ പ്രദർശനം മുതൽ ബഹിരാകാശ രംഗത്തെ ഭാവി പദ്ധതികൾ വരെയുള്ള കാര്യങ്ങൾ അദ്ദേഹം വീക്ഷിച്ചു. പ്രതിഭ, വ്യാപാരം, പാരമ്പര്യം, ടൂറിസം, സാങ്കേതികവിദ്യ എന്നീ തലക്കെട്ടുകളിലാണ് പ്രദർശനങ്ങൾ ഒരുക്കിയത്.
എക്സ്പോയിൽ അവതരിപ്പിച്ചിട്ടുള്ള വൈവിധ്യവും പുതുമകളും ലോകത്തിെൻറ ഭാവി സംബന്ധിച്ച് മനസ്സിലാക്കിത്തരുമെന്ന് സന്ദർശന ശേഷം ശൈഖ് മക്തൂം പ്രസ്താവിച്ചു. ഓപർചൂനിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന പാകിസ്താൻ പവലിയനും സസ്റ്റൈനബിലിറ്റി പവലിയനിലെ സിംഗപുർ പവലിയനും അദ്ദേഹം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.