ദുബൈ: എക്സ്പോ ഉദ്ഘാടനചടങ്ങിൽ സംസാരിച്ച യു.എ.ഇ സാംസ്കാരിക-സഹിഷ്ണുതകാര്യ വകുപ്പ് മന്ത്രിയും മേളയുടെ കമീഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ യു.എ.ഇയുടെ ആദ്യ എക്സ്പോ പങ്കാളിത്തം അനുസ്മരിച്ചു. ജപ്പാനിലെ ഒസാകയിൽ 1970ൽ നടന്ന എക്സ്പോയിലാണ് ആദ്യമായി യു.എ.ഇ പങ്കാളിത്തം വഹിച്ചത്.
അൽ ഐനിലെ അൽ ജാഹിലി കോട്ടയുടെ മാതൃകയിലാണ് പവലിയൻ ഒരുക്കിയിരുന്നത്. രാഷ്്ട്രം രൂപവത്കരിക്കപ്പെടുന്നതിന് ഒരു വർഷം മുമ്പ് നടന്ന പങ്കാളിത്തത്തിൽ നിന്ന് രാജ്യപതാക ഏറ്റവും ഉയരത്തിൽ എത്തിയ ഈ സാഹചര്യത്തിലേക്ക് വളർന്നത്
സ്ഥാപക നേതാക്കളുടെ പരസ്പര വിശ്വാസത്തിലൂടെയും സഹകരണത്തിലൂടെയുമാണെന്ന് ശൈഖ് നഹ്യാൻ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.