ദുബൈ: മലബാറിൽനിന്ന് ദുബൈയിലേക്ക് യാത്രക്കപ്പൽ സർവിസ് ആരംഭിക്കുമെന്ന തുറമുഖ വികസന മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഐ.എം.സി.സി യു.എ.ഇ സെൻട്രൽ കമ്മിറ്റി. മന്ത്രിയുടെ യു.എ.ഇ സന്ദർശനവേളയിൽ ഐ.എം.സി.സി ഈ വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു.
അവധിക്കാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ ധിക്കാര നടപടികൾക്ക് കപ്പൽ സർവിസ് ആരംഭിക്കുന്നതോടെ അയവ് വരുമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമേകുമെന്നും ഐ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് തച്ചറോത്തും ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് അതിഞ്ഞാലും ട്രഷറർ അനീഷ് നീർവേലിയും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.