ജ​ലീ​ൽ കാ​ഷ് ആ​ൻ​ഡ് കാ​രി റാ​ഫി​ൾ ഡ്രോ ​ലോ​ഞ്ച് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ വി.​കെ. ശി​ഹാ​ബ്, ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് കെ. ​ഉ​മ്മ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ജലീൽ കാഷ് ആൻഡ്​ കാരിയിൽ ‘ഷോപ് ആൻഡ്​ വിൻ’ പ്രമോഷൻ

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ മൊ​ത്ത​വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ജ​ലീ​ൽ കാ​ഷ് ആ​ൻ​ഡ്​ കാ​രി​യു​ടെ ഏ​റ്റ​വും പു​തി​യ റാ​ഫി​ൾ ഡ്രോ ​പ്ര​മോ​ഷ​നാ​യ ‘ഷോ​പ് ആ​ൻ​ഡ്​ വി​ൻ 2023’ ആ​രം​ഭി​ച്ചു.

2024 മോ​ഡ​ൽ നി​സ്സാ​ൻ സ​ണ്ണി കാ​ർ​ ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന പ്ര​മോ​ഷ​ൻ ഡി​സം​ബ​ർ 15വ​രെ നീ​ണ്ടു​നി​ൽ​ക്കും. അ​ഞ്ഞൂ​റ് ദി​ർ​ഹ​മി​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ ല​ഭി​ക്കു​ന്ന കൂ​പ്പ​ൺ വ​ഴി​യാ​ണ് ന​റു​ക്കെ​ടു​പ്പ്. കാ​റി​ന് പു​റ​മെ ഐ​ഫോ​ണു​ക​ൾ, സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ, ഗി​ഫ്​​റ്റ്​ വൗ​ച്ച​റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ്​ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​. റാ​ഫി​ൾ ഡ്രോ ​ലോ​ഞ്ചി​ന്‍റെ ഉ​ദ്​​ഘാ​ട​നം ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ വി.​കെ. ശി​ഹാ​ബ്, ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് കെ. ​ഉ​മ്മ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ബി2​ബി സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി നേ​ര​ത്തെ ജ​ലീ​ൽ കാ​ഷ്​ ആ​ൻ​ഡ്​ കാ​രി ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വു​മാ​യി സ​ഹ​ക​രി​ച്ച്​ ‘പ​യ​നീ​ർ’ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചി​രു​ന്നു. കൂ​ടാ​തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് സ്​​കോ​ള​ർ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. യു.​എ.​ഇ​യി​ലെ ഗ്രോ​സ​റി, ക​ഫ​റ്റീ​രി​യ, റ​സ്റ്റാ​റ​ന്‍റ്​ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന കു​റ​ഞ്ഞ വേ​ത​നം പ​റ്റു​ന്ന ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളാ​യി​രു​ന്നു ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ. പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കി​യ​ത്.​ 

Tags:    
News Summary - Shop and Win promotion at Jalil Cash and Carry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT