ദുബൈ: ആറുമാസമായി ദുബൈയിലെ മോർച്ചറിയിലായിരുന്ന മാരിയപ്പന് ഒടുവിൽ ജബൽ അലി ശ്മശാനത്തിൽ അന്ത്യനിദ്ര. ബന്ധുക്കളെ തിരിച്ചറിയാൻ കഴിയാത്തതുമൂലം നടപടിക്രമങ്ങൾ വൈകിയതോടെയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി മയിലാടുതുറൈ സ്വദേശി മാരിയപ്പെൻറ (26) അന്ത്യയാത്ര വൈകിയത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് ആറുമാസത്തിന് ശേഷം മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞത്.
ഫെബ്രുവരി 28നാണ് റാസൽഖൈമയിലെ കാടിന് നടുവിൽ മരക്കൊമ്പിൽ കെട്ടിത്തൂങ്ങിയ നിലയിൽ മാരിയപ്പെൻറ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. റാസൽഖൈമ പൊലീസ് അറിയിച്ചതനുസരിച്ച് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിനൊടുവിലാണ് മരിച്ചയാളെയും ബന്ധുക്കളെയും തിരിച്ചറിഞ്ഞത്. നിരന്തരം ഇന്ത്യൻ കോൺസുലേറ്റിനെയും കോടതിയെയും ബന്ധപ്പെട്ട ശേഷമാണ് മൃതദേഹം സംസ്കരിക്കാൻ അനുമതി ലഭിച്ചത്. കോൺസുലേറ്റിെൻറയും സാമൂഹിക പ്രവർത്തകരായ പുഷ്പൻ ഗോവിന്ദൻ, കരീം വലപ്പാട്, നസീർ വാടാനപ്പള്ളി, സാഹിൽ നാദാപുരം, ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് എസ്.കെ. സലീം എന്നിവരും വിഷയത്തിൽ ഇടപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.