ഷാർജ: ‘മതം മധുരമാണ്’ കാമ്പയിനിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി ഷാർജ സുബൈറിൽ സംഘടിപ്പിച്ച നിശാക്യാമ്പ് ശ്രദ്ധേയമായി. രജിസ്റ്റർ ചെയ്ത നാല്പതോളം പ്രവർത്തകർ സംബന്ധിച്ചു.
പ്രവാസലോകത്തെയും നാട്ടിലെയും സംഘടന സാഹചര്യങ്ങളും പദ്ധതികളും ചർച്ചയായി. ക്യാമ്പിന് തുടക്കം കുറിച്ച് നടന്ന മജ്ലിസുന്നൂറിന് അഷ്കർ നിസാമി നേതൃത്വം നൽകി. ഡോ. ഇസ്മായിൽ അബ്ദുറഹ്മാൻ അൽ സറൂണി വിശിഷ്ടാതിഥിയായിരുന്നു.
കേരള സ്റ്റേറ്റ് മീഡിയ ചെയർമാൻ സുറൂർ പാപ്പിനിശ്ശേരി പ്രമേയ പ്രഭാഷണം നിർവഹിച്ചു. ‘സംഘടന, സംഘാടനം’ എന്ന വിഷയത്തിൽ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽനാസർ ഫൈസി പാവന്നൂർ ക്ലാസ് അവതരിപ്പിച്ചു. ക്യാമ്പ് ആക്ടിവിറ്റികൾക്ക് കാമ്പസ് വിങ് സ്റ്റേറ്റ് മുൻ ട്രഷറർ അബ്ഷിർ നിടുവാട്ട് നേതൃത്വം നൽകി.
ഒ.കെ. ഇബ്രാഹിം, അഹ്മദ് പാലത്തുങ്കര, നൗഫൽ മുഴപ്പിലങ്ങാട്, ശരീഫ് ഹാജി കീരിയാട് എന്നിവർ സംസാരിച്ചു. ഷാർജ കണ്ണൂർ ജില്ല പ്രസിഡന്റ് ഷാഹിദ് അധ്യക്ഷനായി. ഷാർജ കണ്ണൂർ ജില്ല ജന.സെക്രട്ടറി ആശിഖ് കമ്പിൽ സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.