അബൂദബി: 12 വയസ്സിൽ താഴെയുള്ള കുട്ടികളോടൊപ്പം വാഹനത്തിൽ സഞ്ചരിക്കുമ്പോഴോ അടഞ്ഞ സ്ഥലത്തോ പുകവലിക്കുന്നത് നിയമലംഘനമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.
പൊതു-സ്വകാര്യ-ഇൻഡോർ ഗതാഗതങ്ങളിൽ കുട്ടികളുടെ സാന്നിധ്യത്തിൽ പുകവലിക്കുന്നത് അവരുടെ അവകാശത്തിനു നേരെയുള്ള ലംഘനമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ 10,000 ദിർഹം വരെ പിഴ ചുമത്തും. പുകയിലയോ പുകയില ഉൽപന്നങ്ങളോ കുട്ടികൾക്ക് വിൽക്കുന്നതും നിയമലംഘനമാണ്. വാങ്ങുന്നയാൾക്ക് 18 വയസ്സായതിെൻറ തെളിവ് ആവശ്യപ്പെടാനും വിൽപനക്കാരന് അവകാശമുണ്ട്.
രാജ്യവ്യാപകമായി ട്രാഫിക് ആൻഡ് പട്രോളിങ് ഓഫിസർമാർ 12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനങ്ങളിൽ ഉണ്ടായാൽ പുകവലിക്കുന്നവരെ പിടികൂടും.
ആദ്യ തവണ പിടികൂടുന്ന കുറ്റവാളികൾക്കുള്ള പിഴ 500 ദിർഹമാണ്. അതേസമയം, നിയമലംഘനം ആവർത്തിച്ചാൽ പിഴ 10,000 ദിർഹം ഈടാക്കാമെന്ന് പുകയില നിയന്ത്രണ നിയമത്തിൽ പറഞ്ഞിരിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ലഹരിപാനീയങ്ങളോ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന മറ്റേതെങ്കിലും പദാർഥങ്ങളോ കുട്ടികൾക്ക് വിൽക്കുന്നതും നിയമലംഘനമാണ്.
ജീവിക്കാനുള്ള കുട്ടികളുടെ അവകാശം, നിലനിൽപ്, വികസനം എന്നിവ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ അവസരങ്ങളും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.