റാ​സ​ൽ​ഖൈ​മ​യി​ൽ സ്​​റ്റെ​പ്പി​നി ട​യ​റി​ൽ ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

സ്റ്റെപ്പിനി ടയറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

റാസല്‍ഖൈമ: യു.എ.ഇയിലേക്ക് വരുകയായിരുന്ന വാഹനത്തില്‍നിന്ന് 29.3 കിലോ ഹഷീഷ് പിടിച്ചെടുത്ത് റാക് കസ്റ്റംസ് വകുപ്പ്. ഒമാൻ അതിർത്തിയിലുള്ള അല്‍ദാരയിലെ പരിശോധനയിലാണ് വാഹനത്തിലെ സ്റ്റെപ്പിനി ടയറില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ടയറില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ചോദ്യംചെയ്യുകയായിരുന്നു.

ഡ്രൈവറുടെ മറുപടിയില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദഗ്ധ രീതിയില്‍ സൂക്ഷിച്ച ഹഷീഷ് കണ്ടെത്തിയത്. 28 പ്ലാസ്റ്റിക് ബാഗുകളിലായായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഡ്രൈവറെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി.

ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് രാജ്യത്തിന് ഭീഷണിയാകുന്ന മയക്കുമരുന്ന് പിടിച്ചെടുക്കാന്‍ സഹായിച്ചതെന്ന് കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മഹ്റാസി പറഞ്ഞു. മികച്ച സേവനത്തിലൂടെ സമൂഹത്തെ വിപത്തില്‍നിന്ന് രക്ഷിച്ച ഉദ്യോഗസ്ഥരെ ആദരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനൊപ്പം നൂതന സാങ്കേതിക വിദ്യകളും പരിശോധനകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ രാജ്യത്തേക്ക് നിരോധിത വസ്തുക്കളുടെ പ്രവേശനം തടയുന്നതിന് സഹായകമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Steppini was caught trying to smuggle drugs hidden in a tyre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.