അബൂദബി: സോഷ്യൽ മീഡിയകളിൽ ഇലക്ട്രോണിക് പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി യു.എ.ഇ ദേശീയ മീഡിയ കൗൺസിൽ. യു.എ.ഇയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വാണിജ്യപരമായ പരസ്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ദേശീയ മാധ്യമ കൗൺസിലിെൻറ (എൻ.എം.സി) അനുമതി വാങ്ങണം. ആരോഗ്യ ഉൽപന്നങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾക്ക് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയത്തിെൻറയും അനുമതിയും വേണം.
യു.എ.ഇ കാബിനറ്റ് 2017ൽ പുറപ്പെടുവിച്ച ചട്ടങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമായാണ് സോഷ്യൽ മീഡിയകളിലെ ഇലക്ട്രോണിക് പരസ്യങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങൾ എൻ.എം.സി പുറപ്പെടുവിച്ചത്. ആരോഗ്യം, ഔഷധ ഉൽപന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള പരസ്യങ്ങൾക്ക് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയത്തിെൻറ പ്രത്യേക അംഗീകാരവും ആവശ്യമാണ്.
പരസ്യങ്ങളിലെ എല്ലാ വിവരങ്ങളും ശരിയായിരിക്കണമെന്നും ഉൽപന്നങ്ങളെക്കുറിച്ച് പേരുകളിലോ സവിശേഷതകളിലോ പിശകുകൾ ഉണ്ടാകരുതെന്നും നിഷ്കർഷിക്കുന്നു. തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും അടങ്ങുന്നതാവരുത് പരസ്യം. തെറ്റായ ചിത്രങ്ങൾ ഉപയോഗിക്കൽ, പരസ്യം ചെയ്യുന്ന ഉൽപന്നമോ സേവനമോ പെരുപ്പിച്ചു കാണിക്കൽ, മറ്റു പേരുകൾ ഉപയോഗിക്കൽ, ആശയക്കുഴപ്പം ഉണ്ടാക്കൽ എന്നിവ അനുവദിക്കില്ല.പരസ്യത്തിെൻറ സവിശേഷത സുതാര്യമായി നിർവചിക്കണം. പരസ്യ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴ ചുമത്തും.
ന്യൂസ് വെബ്സൈറ്റുകൾ, ഇലക്ട്രോണിക് പബ്ലിഷിങ് ഔട്ട്ലെറ്റുകൾ, സോഷ്യൽ മീഡിയകളിൽ സ്വാധീനം ചെലുത്തുന്നവർ എന്നിവ രജിസ്റ്റർ ചെയ്യാനും ഓപറേഷൻ ലൈസൻസുകൾ മുൻകൂട്ടി നേടാനും ആവശ്യമായ നിയമങ്ങൾ 2018ൽ എൻ.എം.സി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.