ദു​ബൈ പൊ​ലീ​സ്​ 3000 വ്യാ​ജ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക്​ ചെ​യ്​​തു

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ പൊ​ലീ​സ്​ 3000ത്തോ​ളം വ്യാ​ജ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ​​ബ്ലോ​ക്ക്​ ചെ​ യ്​​തു. 2017, 2016 വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കൂ​ടു​ത​ലാ​ണ്​ 2018ൽ ​​ബ്ലോ​ക്ക്​ ചെ​യ്​​ത അ​ക്കൗ​ണ്ടു​ക​ൾ. 2017ൽ 1799, 2016​ ൽ 1899 അ​ക്കൗ​ണ്ടു​ക​ളാ​ണ്​ ബ്ലോ​ക്ക്​ ചെ​യ്​​തി​രു​ന്ന​ത്. ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി സൃ​ഷ്​​ടി​ച്ച 500ല​ധി​കം അ​ക്കൗ​ണ്ടു​ക​ളാ​ണ്​ ​ബ്ലോ​ക്ക്​ ചെ​യ്​​ത​തെ​ന്ന്​ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​മാ​ൽ സാ​ലിം ആ​ൽ ജ​ല്ലാ​ഫ്​ അ​റി​യി​ച്ചു.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ത്തി​നും ഹാ​ക്കി​ങ്ങി​നും ഇ​ര​യാ​കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത പ്ര​ശ​സ്​​ത​രു​ടെ അ​ക്കൗ​ണ്ടു​ക​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ണം. എ​ന്തെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​മോ അ​വ​ഹേ​ള​ന​മോ നേ​രി​ട്ടാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. അ​ക്കൗ​ണ്ടു​ക​ളു​െ​ട വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ശ​സ്​​ത വ്യ​ക്​​തി​ക​ൾ അ​ക്കൗ​ണ്ടു​ക​ളി​ൽ ശ​രി​യാ​യ പേ​ര്​ ഉ​പ​േ​യാ​ഗി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - social media-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.