ആസിഫ്​ അലിക്ക്​ ഐക്യദാർഢ്യം; ദുബൈയിൽ ആഡംബര നൗകക്ക്​ നടന്‍റെ പേര്​

ദുബൈ: സിനിമ നടൻ ആസിഫലിക്ക് സ്​നേഹവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ദുബൈയിൽ ആഡംബര നൗകക്ക്​(യോട്ട്​) അദ്ദേഹത്തിന്റെ പേരിട്ടു. കേരളം മുഴുവൻ ആസിഫ്​ അലിക്കൊപ്പം ചേർന്നുനിന്ന, സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ ദുബൈ മറീനയിലെ വാട്ടർ ടൂറിസം കമ്പനിയായ ഡി3 യോട്ടിന്​ നടന്‍റെ പേരു നൽകിയത്.

നിരവധി വിനോദ സഞ്ചാരികൾ ദിനംപ്രതി എത്തിച്ചേരുന്ന ദുബൈ മറീനയിൽ നേരത്തെതന്നെ സർവീസ്​ നടത്തിയിരുന്ന യോട്ടിനാണ്​ പേരുനൽകിയത്​. ആസിഫ് അലി വിവാദത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള സ്​നേഹവും ബഹുമാനവുമാണ്​ യോട്ടിന്​ പേരുനൽകാനുള്ള പ്രേരണയെന്ന്​ ​ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. രജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട സ്വദേശികളായ സംരംഭകരാണ്​ ഡി3 കമ്പനിക്ക്​ നേതൃത്വം നൽകുന്നത്​. ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്ക്​ പേരു നൽകിയത്.

Tags:    
News Summary - Solidarity with Asif Ali; A luxury yacht in Dubai named after the actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.