ഹെലികോണിയ റൊസ്​ട്രാറ്റ

കാണാൻ മനോഹരമായ പൂക്കളുള്ള ഈ ചെടിയെ ഫാൾസ്​ ബേർഡ്​ ഓഫ്​ പാരഡൈസ്​, ദി ഹാങ്ങിങ്​ ലോബ്​സറ്റർ ക്ലോ എന്നൊക്കെ വിളിക്കാറുണ്ട്​. എൽസൽവഡോർ, പെറു, ബൊളീവിയ, കൊളംബിയ എന്നിവിടങ്ങളിലാണ് സ്വദേശം​. ഹെലി കോണിയാസിയ കുടുബത്തിൽ പെട്ടതാണീ ചെടി. ഹെലികോണിയ ജനുസിൽപ്പെട്ടതാണിത്​. ഹെലികോണിയ റൊസ്​ട്രാറ്റ എന്നറിയപ്പെടുന്നു.

50തിൽ പരം വിത്യസ്തമായ ഹെലിക്കോണിയകൾ ഉണ്ട്. ഹെലിക്കോണിയ റൊസ്​ട്രാറ്റ താഴേക്ക് ആണ് പൂക്കൾ പിടിച്ചു കിടക്കുന്നത്. മറ്റു ഹെലികോണിയകൾ എല്ലാം മുകളിലോട്ടാണ് പൂക്കൾ പോകുന്നത്. ഇതിന്‍റെ ഫ്ലവർ ബ്രാക്ടിൽ തേൻ സൂക്ഷിച്ചു വെക്കുന്നു. അതുകൊണ്ട് തന്നെ ധാരാളം ചെറിയ കിളികൾ വരാറുണ്ട് തേൻ കുടിക്കാൻ. സാധാരയായി നാല്​ മുതൽ ആറടി പൊക്കത്തിൽ വളരും. വീതിയുള്ള ഇലകളാ്​. ഇലകൾ അതിന്‍റെ റിസോമാറ്റസ്​ റൂട്ട് സ്റ്റോക്കിൽ നിന്നാണ് വളരുന്നത്. നമുക്ക് ഇതിനെ പോട്ടിലും വളർത്താം. പെട്ടന്ന് വളരുന്ന ചെടിയാണ്. തറയിൽ വെച്ചാൽ പോട്ടിൽ വളരുന്നതിലും വേഗത്തിൽ വളരും. പൂക്കൾക്ക് ഫ്ലേം റെഡ്​ കളറും മഞ്ഞയും ചേർന്നതാണ്.

പ്രൂണിങ്​ ചെയ്തു കൊടുക്കേണ്ട ആവശ്യമില്ല. പ്രത്യേക പരിചരണം വേണ്ടാത്ത ചെടിയാണ്​. സാധാരണ ചെടികൾക്ക് കൊടുക്കുന്ന പോട്ടിങ്​ മിക്സ്​ മതി ഇതിന്. ഈർപ്പമുള്ള മണ്ണ് ഇഷ്ടമാണ്. ഗാർഡൻ സോയിൽ, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ യോജിപ്പിച്ച പോട്ടിങ്​ മിക്​സ്​ മതിയാവും. കുഴഞ്ഞിരിക്കുന്ന മണ്ണിൽ നട്ടാൽ ഇതിന്‍റെ കിഴങ്ങ്​ ചീഞ്ഞു പോകും. നല്ല ഡ്രൈനേജ്​ ഉള്ള പോട്ടിങ്​ വേണം നടാൻ. നല്ല സൂര്യപ്രകാരമുള്ളിടത്താണേൽ എന്നും വെള്ളം ഒഴിക്കണം.

Tags:    
News Summary - Heliconia rostrata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.