അബൂദബി: പിതാവിനെ കുത്തിക്കൊന്ന കേസില്‍ മകെൻറ വധശിക്ഷ മേല്‍ക്കോടതി ശരിവെച്ചു. മയക്കുമരുന്നിന് അടിമയായ യുവാവ് പിതാവിനെ 36 തവണയാണ് കുത്തിപ്പരിക്കേൽപിച്ചത്. മയക്കുമരുന്ന് വാങ്ങാന്‍ പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവ് പിതാവിനെ കുത്തിക്കൊന്നത്. കഴിഞ്ഞവര്‍ഷം റമദാന് മാസം തറാവീഹ് നമസ്കാരം കഴിഞ്ഞയുടനെയായിരുന്നു മകന് പിതാവിനെ വീടിനു മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച സഹോദരങ്ങളെപ്പോലും ഇയാള്‍ തടഞ്ഞിരുന്നു. കുത്തേറ്റ പിതാവിനെ കയറ്റിയ വാഹനം മറ്റൊരു കാറുകൊണ്ട് ഇടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചായിരുന്നു ഇത്. കൊലപാതകത്തിനു പകരമായി ദിയാധനം നല്‍കാമെന്ന് പ്രതി വാഗ്ദാനം ചെയ്തെങ്കിലും കുടുംബം മാപ്പുനല്കാന് വിസമ്മതിച്ചതോടെയാണ് വധശിക്ഷ മേല്‍ക്കോടതി ശരിവെച്ചത്.മയക്കുമരുന്ന് വാങ്ങാന്‍ പ്രതി പലപ്പോഴും പണം ചോദിച്ചിരുന്നുവെന്നും വിസമ്മതിച്ചപ്പോഴൊക്കെയും യുവാവ് പിതാവിനെ മർദിക്കാറുണ്ടായിരുന്നുവെന്നും നിരവധി പേര് മൊഴി നല്കി. കുറ്റകൃത്യം നടന്ന ദിവസം പിതാവിനെ തന്ത്രപരമായി വീടിനു പുറത്തേക്ക് വിളിച്ചിറക്കിയശേഷമായിരുന്നു യുവാവ് അദ്ദേഹത്തെ ആക്രമിച്ചത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് യുവാവ് നടത്തിയതെന്നതിന് തെളിവായി പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.