ദുബൈ: സ്പെയർപാർട്സ് നിർമാണവുമായി ബന്ധപ്പെട്ട് സൗദി-ജപ്പാൻ കമ്പനികൾ കരാറിൽ ഒപ്പുവെച്ചു. ഊർജോൽപാദനം, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോ കെമിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന ജപ്പാനിലെ ഷിൻ നിപ്പോൺ മെഷീനറിയും സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ സർവിസ് കമ്പനിയായ എസ്.എം.എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവിസ് കമ്പനിയുമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്.
ദുബൈയിൽ നടന്ന ചടങ്ങിൽ ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ - എസ്.എം.എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി എം.ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ എന്നിവർ ചേർന്നാണ് ധാരണപത്രം ഒപ്പുെവച്ചത്. ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രതിനിധികളായ കസുനാരി കൊച്ചി, ഷുജി അകിടോമോ, നഒഹിറോ മുഷിയു, എസ്.എം.എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി ഡയറക്ടർ മുഹമ്മദ് ഷബീർ മുഹമ്മദ് ഹനീഫ , ഓപറേഷൻ മാനേജർ രഘു രാമൻ എന്നിവർ പങ്കെടുത്തു. പുതിയ ധാരണ അനുസരിച്ച് ഷിൻ നിപ്പോൺ കമ്പനിക്കു വേണ്ടി സ്പെയർ പാർട്സുകൾ നിർമിക്കുക എസ്.എം.എച്ച് മാനുഫാക്ച്ചറിങ് ആയിരിക്കും. ഇതോടെ ദുബൈ എയർ പോർട്ട് ഫ്രീ സോണിൽ പുതിയ കമ്പനി വരും.
ഇത് കേന്ദ്രീകരിച്ചായിരിക്കും മിഡിൽ ഈസ്റ്ററിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ. സൗദി വ്യവസായ മേഖലയായ ജുബൈലിൽ സമീപ കാലത്ത് എസ്.എം.എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി പുതിയ സ്പെയർ പാർട്സ് നിർമാണ കേന്ദ്രം തുടങ്ങിയിരുന്നു. ഉപഭോക്താക്കൾക്ക് ചുരുങ്ങിയ കാലം കൊണ്ട് മികച്ച സേവനങ്ങൾ നല്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.