അബൂദബി: എമിറേറ്റിലെ സ്കൂളുകളിൽ മുഴുവൻ വിദ്യാർഥികളും സ്കൂളുകളിലെത്തിത്തുടങ്ങി. സ്വകാര്യ സ്കൂളുകളിലെ ആറു മുതല്‍ ഒമ്പതുവരെ ഗ്രേഡുകാര്‍ക്കും സര്‍ക്കാര്‍ സ്കൂളുകളില്‍ ആറു മുതല്‍ 11 വരെ ഗ്രേഡുകാര്‍ക്കും അടക്കം മുഴുവൻ കുട്ടികൾക്കും രണ്ടാംഘട്ടത്തില്‍ തിങ്കളാഴ്ച മുതൽ ഓഫ്ലൈന് വിദ്യാഭ്യാസം ആരംഭിച്ചു. സ്വകാര്യ മേഖലയില്‍ കിന്റർഗാർട്ടന് മുതല്‍ അഞ്ചാം ഗ്രേഡ് വരെയും 10,11,12 ഗ്രേഡുകാര്‍ക്കും ജനുവരി 24 മുതല്‍ ഓഫ്ലൈന് വിദ്യാഭ്യാസം പുനരാരംഭിച്ചിരുന്നു. അതേസമയം വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയതോടെ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിനായി ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിലോ വിദ്യാര്‍ഥികളെ വേര്‍തിരിച്ച് വിദ്യാഭ്യാസം നല്‍കാനാണ് ആലോചിക്കുന്നതെന്ന് വിവിധ സ്വകാര്യ സ്കൂളുകള്‍ അറിയിച്ചു.
അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന അബൂദബി ഇന്ത്യന്‍ സ്കൂളിലും ഇത്തരം രീതി അവലംബിക്കുമെന്ന് പ്രിന്‍സിപ്പില്‍ നീരജ് ഭാര്‍ഗവ പറഞ്ഞു. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കുട്ടികളുടെ വാക്സിനേഷന് നിരക്കിനനുസൃതമായി സ്കൂളുകള്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയായ 'ബ്ലൂ സ്കൂള്‍സ്' ഇനീഷ്യേറ്റിവ് വന്‍ വിജയമായിരുന്നുവെന്നാണ് സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ വാക്സിനേഷന് ശരാശരി വ്യക്തമാക്കുന്നത്. മിക്ക സ്കൂളുകളിലും 100 ശതമാനം വാക്സിനേഷന് ഇതിനകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍, ബസുകളിലെ വിദ്യാര്‍ഥികളുടെ എണ്ണ നിയന്ത്രണം, കായിക പരിപാടികള്‍ക്കു നിയന്ത്രണം മുതലായവ പിന്‍വലിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.