ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ എക്സ്പോ 2020ക്ക് എത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യാൻ പ്രത്യേക- എമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കി ജി.ഡി.ആർ.എഫ്.എ ദുബൈ. എക്സ്പോയുടെ ഭാഗ്യചിഹ്നങ്ങളായ ലത്തീഫയും റാഷിദും ചേർന്ന് കുടുംബങ്ങളെ സ്വീകരിക്കുന്ന പശ്ചാത്തലമൊരുക്കിയാണ് കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിമാനത്താവളം ടെർമിനൽ മൂന്നിലാണ് ഇത്തരം പവലിയനുകൾ ഒരുക്കി സന്ദർശകരെ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നത്.
യത്രക്കാരുടെ സന്തോഷത്തിനാണ് മുഖ്യ പ്രാധാന്യമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. മെഗാ ഇവൻറിലേക്കുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെയും സന്ദർശകരെയും മികച്ച രീതിയിൽ സ്വാഗതം ചെയ്യാനുള്ള വകുപ്പിെൻറ സന്നദ്ധതയുടെ ഭാഗമാണ് ഈസംരംഭം. കുട്ടികളോടൊപ്പം എത്തുന്ന കുടുംബങ്ങൾക്കുള്ളതാണിത്. ദുബൈയിലെത്തുന്നത് മുതൽ ആഹ്ലാദകരമായ സന്ദർശന അനുഭൂതി പകരാൻ ഈ ഉദ്യമം സഹായിക്കും. ചരിത്രനിമിഷത്തിന് ഭാഗമായതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.