സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം

റാസല്‍ഖൈമ: സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നിഷ്കര്‍ഷിച്ച പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതി​െൻറ ഭാഗമായി റാസല്‍ഖൈമയില്‍ ഈ മേഖലയിലുള്ളവര്‍ക്ക്​ പരിശീലനം തുടങ്ങി.

16/2020 നമ്പര്‍ ഉത്തരവിലാണ് സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഈ വ്യവസ്ഥകള്‍ പ്രയോഗവത്കരിക്കാൻ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു.

ഡിസംബര്‍ 31ന് മുമ്പ് പരിശീലനം പൂര്‍ത്തീകരിക്കും. സ്കൂള്‍ ബസുകള്‍ നിശ്ചിത ദിവസങ്ങള്‍ക്കകം പെര്‍മിറ്റ് പുതുക്കുക, അറ്റകുറ്റപ്പണി യഥാസമയം നിര്‍വഹിക്കുക, സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെ പ്രായം 25ഉം അതിന് മുകളിലുമായിരിക്കുക തുടങ്ങിയവയാണ് വ്യവസ്ഥകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.