സ്വീ​ഹാ​ൻ റോ​ഡി​ൽ വേ​ഗ​പ​രി​ധി കു​റ​ച്ചു

അ​ബൂ​ദ​ബി: സ്വീ​ഹാ​ൻ റോ​ഡി​ൽ അ​ബൂ​ദ​ബി​യി​ലേ​ക്ക് പോ​വു​ന്ന ദി​ശ​യി​ൽ ത​ലാ​ൽ സ്വീ​ഹാ​ൻ-​സ്വീ​ഹാ​ൻ ഭാ​​ഗ​ത്ത് വേ​​ഗ​പ​രി​ധി കു​റ​ച്ച​താ​യി അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റാ​യാ​ണ് ഇ​വി​ടെ പ​ര​മാ​വ​ധി വേ​​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​​ഗ​മാ​യാ​ണ് ന​ട​പ​ടി. വേ​​ഗ​പ​രി​ധി പാ​ലി​ച്ച് എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി നി​ര​വ​ധി റോ​ഡു​ക​ളി​ലെ വേ​​ഗ​പ​രി​ധി​യി​ൽ അ​ധി​കൃ​ത​ർ നേ​ര​ത്തേ മാ​റ്റം വ​രു​ത്തി​യി​രു​ന്നു.

Tags:    
News Summary - Speed ​​limit reduced on Sweihan Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.