ദുബൈ: എമിറേറ്റിലെ പ്രമുഖ മാളുകളിലൊന്നായ ഇബ്ൻ ബത്തൂത്ത മാളിൽ പ്രവർത്തിച്ചിരുന്ന നോവോ സിനിമ തിയറ്റർ അടച്ചുപൂട്ടി. വെള്ളിയാഴ്ച മാളിലെത്തിയ സന്ദർശകരെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിയറ്ററിന്റെ മുൻഭാഗം വലിയ ബോർഡുകൾ കൊണ്ട് മൂടിയ നിലയിലാണ് കണ്ടതെന്നാണ് സന്ദർശകർ അറിയിച്ചിരിക്കുന്നത്. ഇബ്ൻ ബത്തൂത്ത മാൾ നിയന്ത്രിക്കുന്ന നഖീലിലെ എക്സിക്യൂട്ടിവുമായി ബന്ധപ്പെട്ട് സംഭവം സ്ഥിരീകരിച്ചതായും ഖലീജ് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 31 മുതലാണ് തിയറ്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.
അടച്ചുപൂട്ടലിന്റെ കാരണം വ്യക്തമല്ലെങ്കിലും മറ്റ് മാളുകളിലെ തിയറ്ററുകളെ അപേക്ഷിച്ച് ഇവിടെ സന്ദർശകർ കുറവായിരുന്നെന്നാണ് സൂചന. അതേസമയം, മറ്റേതെങ്കിലും സിനിമ കമ്പനികൾ തിയറ്റർ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കാൾ സെന്റർ ജീവനക്കാർ പറയുന്നത്. മാളിന്റെ ഔദ്യോഗിക ലൊക്കേഷൻ വെബ്സൈറ്റിൽനിന്ന് നോവോ സിനിമയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. ഡിസ്കവറി ഗാർഡൻസ്, ജബൽ അലി, അൽ ഫുർജാൻ എന്നീ റസിഡന്റ്സ് മേഖലകളിൽ നിന്നുള്ള സന്ദർശകരാണ് ഈ തിയറ്ററിനെ പ്രധാനമായും ആശ്രയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.