കായിക താരങ്ങളെ വളർത്തിയെടുക്കുന്ന പദ്ധതിയെ കുറിച്ച്​ അധികൃതർ വിശദീകരിക്കുന്നു



 


കുട്ടി താരങ്ങളെ വളർത്താൻ പരിശീലനവുമായി സ്​പോർട്​സ്​ ഫെഡറേഷൻ

ദുബൈ: യു.എ.ഇയിലെ സ്കൂളുകളിൽ താരങ്ങളെ വളർത്തിയെടുക്കാൻ പരിശീലന പദ്ധതിയുമായി യു.എ.ഇ സ്​പോർട്​സ്​ ഫെഡറേഷൻ. ഇമാറത്തി പൗരൻമാർക്കും പ്രവാസികൾക്കും ഉപകാരപ്പെടുന്നതാണ്​ പദ്ധതി. എട്ട്​ കായിക ഇനങ്ങളാണ്​ ഇതിൽ ഉൾപെടുത്തിയിരിക്കുന്നത്​. ജൂഡോ, ഷൂട്ടിങ്​, ഫെൻസിങ്​, അത്​ലറ്റിക്സ്​, അമ്പെയ്ത്ത്​, നീന്തൽ, തൈക്വാണ്ടോ, ബാഡ്​മിന്‍റൺ എന്നിവയിലാണ്​ പരിശീലനം.

മികച്ച കോച്ചുമാരുടെ കീഴിലാണ്​ പരിശീലനം. വിവിധ കായിക ഇനങ്ങളുടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. വിവിധ സ്​പോർട്​സ്​ ഫെഡറേഷനുകളും എമിറേറ്റ്​സ്​ സ്കൂൾ എസ്റ്റാബ്ലിഷ്​മെൻറ്​ എന്നിവയുമായി സഹകരിച്ചായിരിക്കും പരിശീലനം. കായിക ഇനങ്ങളെ രണ്ടായി തിരിച്ചാണ്​ പരിശീലനം നൽകുന്നത്​.

ആദ്യ ഗ്രൂപ്പിൽ ജൂഡോ, ഷൂട്ടിങ്​, ഫെൻസിങ്​, അത്​ലറ്റിക്സ്​, അമ്പെയ്ത്ത്​ എന്നിവയുണ്ട്​. ഈ ഗ്രൂപ്പിനായിരിക്കും കൂടുതൽ പ്രാധാന്യം. രണ്ടാം ഗ്രൂപ്പിൽ തൈ​ക്വോണ്ടോ, നീന്തൽ, ബാഡ്​മിന്‍റൺ എന്നിവയുണ്ട്​. എല്ലാ കുട്ടികൾക്കും തുല്യ അവസരമായിരിക്കും ലഭിക്കുക.

യു.എ.ഇയിൽ നടക്കുന്ന സ്കൂൾ ഗെയിംസുമായി ചേർത്താണ്​ പരിശീലനം നൽകുന്നത്​. ഇതിൽ വിവിധ എമിറേറ്റുകൾ തമ്മിലും സ്കൂളുകൾ തമ്മിലും മത്സരങ്ങളുണ്ട്​. മെയിലാണ്​ ഈ മത്സരങ്ങൾ തുടങ്ങുക. പരിശീലന കേന്ദ്രങ്ങൾ മൂന്ന്​ മാസം പ്രവർത്തിക്കും.

കുട്ടികളിലെ താരങ്ങളെ വളർത്തിയെടുത്ത്​ ഒളിമ്പിക്സിൽ പ​ങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുക എന്നതാണ്​ ലക്ഷ്യമെന്ന്​ സ്​പോർട്​സ്​ ഫെഡറേഷൻ സെക്രട്ടറി ജനറൽ ശൈഖ്​ സുഹൈൽ ബിൻ മുത്തി ആൽ മക്​തൂം പറഞ്ഞു. കായിക സംസ്കാരം വളർത്തിയെടുക്കാനും മത്സരക്ഷമത വർധിപ്പിക്കാനും ഇത്​ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

Tags:    
News Summary - Sports Federation with training to raise child stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT