10 കിലോമീറ്റർ നീളത്തിൽ നൈലോൺ നൂൽ, 5500 ആണി, 115 മണിക്കൂർ ജോലി, ഒന്നരമാസത്തെ പരിശ്രമം... യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ സ്ട്രിങ് ആർട്ടിലേക്ക് പകർത്താൻ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്രീകാന്ത് സുകുമാരൻ ചെലവിട്ടത് ഇതൊക്കെയാണ്.
ദുബൈയിലെ പ്രവാസകാലത്ത് മനസ്സിൽ കയറിക്കൂടിയ ശൈഖ് മുഹമ്മദ് എന്ന റോൾമോഡലിനെ എട്ടടി ഉയരത്തിൽ വരച്ചത് അറേബ്യൻ ബുക്സ് ഓഫ് റെക്കോഡിലും ഇടംപിടിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശ്രീകാന്ത് സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു മാസത്തേക്ക് വീണ്ടും ദുബൈയിലെത്തിയിട്ടുണ്ട്. നെടുമങ്ങാട്ടെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സ്ട്രിങ് ആർട്ട് യു.എ.ഇയിൽ എത്തിക്കണമെന്ന ആഗ്രഹവും ശ്രീകാന്ത് പങ്കുവെക്കുന്നു.
രണ്ടു വർഷം ദുബൈ കരാമയിലെ ഹോട്ടലിൽ ഷെഫ് ആയിരുന്നു ശ്രീകാന്ത്. ശൈഖ് മുഹമ്മദിനോട് ഇഷ്ടം തോന്നിയതും ഈ കാലത്താണ്. ജനങ്ങൾ അറിയുന്ന രീതിയിൽ അദ്ദേഹത്തിന് ആദരം നൽകണമെന്ന് അന്നു മുതൽ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷമാണ് ഈ ആഗ്രഹം നടപ്പായത്. എട്ടടി ഉയരവും ആറടി വീതിയുമുണ്ട്.
ശൈഖ് മുഹമ്മദിെൻറ രൂപത്തിൽ ആണികൾ നിരത്തുകയായിരുന്നു ആദ്യ ജോലി. പിന്നീട് ഇതിലേക്ക് നൂലുകൾ ചുറ്റുകയായിരുന്നു. 2000 മീറ്റർ നീളമുള്ള അഞ്ചു നൂലുകളാണ് ഇതിനായി ഉപയോഗിച്ചത്. ജോലി പൂർണമായും മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു.മുമ്പ് റബർ സ്റ്റാമ്പ് വെച്ച് ഗാന്ധിജിയുടെ സ്റ്റെൻസിൽ ചിത്രമുണ്ടാക്കി ശ്രദ്ധ നേടിയിരുന്നു.
എട്ടടി ഉയരവും ആറടി വീതിയുമായിരുന്നു ചിത്രത്തിന്. ക്രിസ്റ്റ്യാനോയെയും സ്റ്റാമ്പ് ആർട്ടിൽ പകർത്തിയിട്ടുണ്ട്. ലീഫ് ആർട്ട്, വാട്ടർ മെലൺ കാർവിങ് തുടങ്ങിയവയും ചെയ്യുന്നുണ്ട്. ഒരുവർഷമായി നാട്ടിൽ 'കേക്ക് എൻ ആർട്ട്' എന്ന പേരിൽ കേക്ക് ഷോപ്പ് നടത്തുന്നു. ഇതിനിടെ കിട്ടുന്ന സമയത്താണ് കലാപ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.