ദുബൈ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആശങ്കയോടെ യു.എ.ഇയിലെ വിദ്യാർഥികൾ. യു.എ.ഇയിൽ പരീക്ഷ നടക്കുമെന്നോ നടക്കില്ലെന്നോ കേരള സർക്കാറും വിദ്യാഭ്യാസ വകുപ്പും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗൾഫ് രാജ്യങ്ങളിലെ അതോറിറ്റികൾ അനുമതി നൽകുന്നതിന് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, യു.എ.ഇയിലെ അതോറിറ്റികളിൽ പലതും ഇതുവെര അനുമതി നൽകിയിട്ടില്ല. മാത്രമല്ല, ആദ്യ പരീക്ഷ തുടങ്ങുന്ന മേയ് 26 വരെ യു.എ.ഇയിൽ പെരുന്നാൾ അവധിയാകാൻ സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിൽ അനുമതി ലഭിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഗൾഫ് നാടുകളിൽ പരീക്ഷ നടത്തേണ്ടതില്ലെന്ന് സി.ബി.എസ്.ഇ ബോർഡ് നേരത്ത തീരുമാനിച്ചിരുന്നു. ഇത്തരമൊരു ഉറച്ച തീരുമാനമാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയിൽ മാത്രമാണ് കേരള സിലബസ് പരീക്ഷ നടക്കുന്നത്. മറ്റിടങ്ങളിലെല്ലാം സി.ബി.എസ്.ഇ പരീക്ഷയാണ് നടക്കുന്നത്. ദുബൈയിൽ പരീക്ഷക്ക് അനുമതി നൽേകണ്ട നോളജ് ആൻഡ് ഹ്യൂമൻ െഡവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) ഇതുവരെ അനുമതി നൽകിയിട്ടില്ല. ആശങ്കയിലായ രക്ഷിതാക്കൾ സ്കൂളുകളിലേക്ക് നിരന്തരം വിളിക്കുന്നുണ്ടെങ്കിലും അവർക്കും മറുപടി പറയാനാകുന്നില്ല. അശ്ചെിതാവസ്ഥയുള്ളതിനാൽ കുട്ടികൾക്ക് പഠിക്കാനും കഴിയുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങിയ സമയത്ത് യു.എ.ഇയിൽ സ്കൂളുകളുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നെങ്കിലും കനത്ത നിയന്ത്രണങ്ങളോടെ പരീക്ഷക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. 26ന് കണക്ക് പരീക്ഷയോടെയാണ് എസ്.എസ്.എൽ.സി പുനരാരംഭിക്കുന്നത്.
പ്ലസ് വൺ പരീക്ഷയും ഇതേ ദിവസം തുടങ്ങും. 27നാണ് പ്ലസ് ടു പരീക്ഷ തുടങ്ങുന്നത്. ദുബൈയിൽ ന്യൂ ഇന്ത്യൻ സ്കൂളിലും ഗൾഫ് മോഡൽ സ്കൂളിലുമാണ് കേരള സിലബസ് പഠിപ്പിക്കുന്നത്. അബൂദബിയിൽ അബൂദബി മോഡൽ സ്കൂളിലും കേരള സിലബസാണ്. ഇവിടങ്ങളിലുൾപ്പെടെ നൂറു കണക്കിന് വിദ്യാർഥികൾ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നുണ്ട്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ രക്ഷിതാക്കൾ സ്വന്തം വാഹനങ്ങളിൽ വിദ്യാർഥികളെ എത്തിക്കേണ്ടി വരും. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് അയക്കുന്ന കാര്യത്തിലും രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ സിലബസ് മാത്രമാണുള്ളത്. അതിനാൽ, ഇവിടെയുള്ള രക്ഷിതാക്കൾക്ക് ആശങ്കയില്ല. മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ വ്യക്തതയുണ്ടാകുമെന്നായിരുന്നു രക്ഷിതാക്കളുടെ ധാരണ. എന്നാൽ, ഇതേക്കുറിച്ച് പരാമർശം ഉണ്ടായില്ല. നീറ്റ് പരീക്ഷയുടെ കാര്യത്തിലും ഇതേ അനിശ്ചിതാവസ്ഥ തുടരുന്നുണ്ട്. ജൂലൈയിൽ നടക്കുന്ന നീറ്റ് പരീക്ഷയിൽ പെങ്കടുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. യു.എ.ഇയിൽ സെൻററുകൾ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.