അബൂദബി: തലസ്ഥാന എമിറേറ്റിലെ ദേശീയ അണുനശീകരണ യജ്ഞത്തിെൻറ സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു.
ദിവസവും അർധരാത്രി 12 മണി മുതൽ പുലർച്ച അഞ്ചു മണിവരെയാണ് അണുനശീകരണ യജ്ഞം. അബൂദബി, അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നവർ ഈ സമയത്തിന് മുമ്പോ പിമ്പോ മാത്രം യാത്ര ചെയ്യണമെന്ന് അബൂദബി പൊലീസ് അഭ്യർഥിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണിതെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞയാഴ്ച മുതലാണ് രാത്രികാല അണുനശീകരണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.