ദുബൈ: ഹാർട്ട് അറ്റാക്ക്, സ്ട്രോക് എന്നിവ പ്രവാസികളിൽ അധികരിച്ചതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഫൗണ്ടർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. പേജ് ഇന്ത്യ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച അമ്മാർ കീഴുപറമ്പിന്റെ ‘സ്ട്രോക് അതിജീവന പാഠങ്ങൾ’ എന്ന പുസ്തകം സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക സംഘർഷങ്ങളും അമിത ഭക്ഷണവും വ്യായാമക്കുറവും സ്ട്രോക്, ഹാർട്ട് അറ്റാക്ക് എന്നിവക്ക് കാരണമാകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഹാരിസ് കോസ്മോസ്, സലീം നൂർ ഒരുമനയൂർ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഡയറക്ടർ ടി.ജെ. വിത്സൻ, ആസ്റ്റർ ഡി.എം കോഓപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഹെഡ് പി.എ. ജലീൽ, ആസ്റ്റർ വളന്റിയർ നിഹാദ് നാസിർ, ഗ്രന്ഥ കർത്താവ് അമ്മാർ കീഴുപറമ്പ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.