ദുബൈ: യു.എ.ഇയിലെ വിദ്യാർഥികൾ രൂപകൽപന ചെയ്ത രണ്ടാമത്തെ ഉപഗ്രഹം 'ദാബിസാറ്റ്' ഭ്രമണപഥത്തിലെത്തി.അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പുറപ്പെട്ട് സങ്കീർണതകളില്ലാതെയാണ് 'ക്യൂബ് സാറ്റ്' വിഭാഗത്തിൽപെട്ട ഉപഗ്രഹം ഭ്രമണപഥത്തിൽ ഇറങ്ങിയതെന്ന് ഖലീഫ ശാസ്ത്ര-സാങ്കേതിക സർവകലാശാലയും അൽ യാഷ് സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ കമ്പനിയും അറിയിച്ചു.
ഖലീഫ സർവകലാശാല വിദ്യാർഥികളാണ് ഉപഗ്രഹം രൂപകൽപന ചെയ്തത്. സാറ്റ്െലെറ്റിെൻറ രൂപകൽപനയും നിർമാണവും യാഷ്സാറ്റ് സ്പേസ് ലാബിലാണ്. ബഹിരാകാശ ദൗത്യത്തിന് വലിയ പ്രാധാന്യം നൽകുന്ന യു.എ.ഇയിലെ വിദ്യാർഥികളെ സോഫ്റ്റ്വെയർ മൊഡ്യൂളുകൾ രൂപകൽപന ചെയ്യാനും നടപ്പാക്കാനും പരീക്ഷിക്കാനും പ്രാപ്തരാക്കുകയാണ് ഉപഗ്രഹത്തിെൻറ പ്രാഥമിക ദൗത്യം.
ഉപഗ്രഹത്തിെൻറ പ്രവർത്തനം വിജയകരമായി പൂർത്തിയായാൽ ഭാവിയിലെ പദ്ധതികൾക്ക് സഹായകമാകും. ഭാവിയിൽ മറ്റൊരു 'ക്യൂബ്സാറ്റ്' നിർമിക്കാൻ വിദ്യാർഥികൾ ആസൂത്രണം ചെയ്യുന്നതായി സർവകലാശാല എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. ആരിഫ് സുൽത്താൻ അൽ ഹമ്മാദി പറഞ്ഞു.
ലോകത്തെ ബഹിരാകാശ ശക്തിയെന്ന നിലയിലേക്ക് യു.എ.ഇ വളരാൻ തുടങ്ങുന്ന ഘട്ടത്തിൽ, കൂടുതൽ ശാസ്ത്രീയ കഴിവുകളും മനുഷ്യമൂലധനവും സൃഷ്ടിക്കാൻ സർവകലാശാല ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ബഹിരാകാശ ശാസ്ത്ര മേഖലയിൽ അക്കാദമിക-വ്യവസായ പങ്കാളികൾക്കൊപ്പം ചേർന്നാണ് ഈ ദൗത്യം പൂർത്തീകരിക്കുക -അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ രൂപകൽപന ചെയ്ത 'മൈസാറ്റ്-1' എന്ന ഉപഗ്രഹം 2019 ഫെബ്രുവരിയിൽ വിക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.