ദുബൈ: കോപ് 28 വേദിയായ എക്സ്പോ സിറ്റിയിൽ നടന്ന ഇക്കോ വാക്ക് ലോഞ്ചിങ്ങിൽ ദുബൈ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. കോപ് 28ലെയും ഇക്കോ വാക്കിലെയും സ്കൂളിന്റെ പങ്കാളിത്തം കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യം മനസ്സിലാക്കുകയും സുസ്ഥിരമായ പരിഹാരങ്ങൾക്കു വേണ്ടി സജീവമായി ഒരു തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതായി സ്കൂൾ പ്രിൻസിപ്പൽ അനി മാത്യു അഭിപ്രായപ്പെട്ടു.
ഇക്കോ വാക്ക് സ്ഥാപകയായ ജൂഹി പരിപാടിയിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളുടെ പങ്കാളിത്തത്തെ പ്രശംസിച്ചു. ‘ക്ലൈമറ്റ് ആക്ഷൻ നൗ’ മുദ്രാവാക്യങ്ങൾ പതിച്ച പ്ലക്കാർഡുകൾ രൂപകൽപന ചെയ്ത് കിന്റർഗാർട്ടൻ മുതൽ പ്രൈമറി വരെയുള്ള വിദ്യാർഥികൾ പങ്കെടുത്ത മിനി ഇക്കോ സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.