ഷാർജ: ഷാർജ ഉപഭരണാധികാരിയും എമിറേറ്റ് പെട്രോളിയം കൗൺസിലിെൻറ ചെയർമാനുമായി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയെ നിയമിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പ്രഖ്യാപനം.
ഷാർജ മീഡിയ കോർപറേഷൻ, ഗവ. മീഡിയ ബ്യൂറോ, ഷാർജ മീഡിയ സിറ്റി എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമാണ് ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി. അമേരിക്കയിലെ അർക്കൻസാസ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും മിഷിഗണിലെ ഡെട്രോയിറ്റ് മേഴ്‌സി സർവകലാശാലയിൽനിന്ന് കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റത്തിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദവും നേടിയിട്ടുണ്ട്.
ഷാർജയിലെയും ഉപനഗരങ്ങളിലെയും മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ചെയർമാൻ സ്ഥാനത്തിരുന്ന് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി കൊണ്ടുവന്നത്.
ഷാർജ സർക്കാർ മീഡിയ ബ്യൂറോ, ഷാർജ ടി.വി, ഷാർജ റേഡിയോ, ഷാർജ സ്പോർട്സ് ചാനൽ, ഷാർജ മീഡിയ പരിശീലന കേന്ദ്രം എന്നിവ ഉൾപ്പെടുന്ന ഷാർജ മീഡിയ കോർപറേഷെൻറ പുനഃസംഘടനയിലൂടെ അൽദൈദിെൻറ അൽ വോസ്ത, കൽബയിൽനിന്നുള്ള അൽ ശർഖിയ തുടങ്ങിയ പുതിയ ടെലിവിഷൻ ചാനലുകൾ സ്ഥാപിച്ചു. ലോകശ്രദ്ധ നേടിയ ഗൾഫ് മേഖലയിലെ ആദ്യത്തെ ഫോട്ടോഗ്രഫി ഉത്സവമായ എക്സ്പോഷറിന് തുടക്കമിട്ടു.
ആർക്കാഡിയ മിഡിൽ ഈസ്റ്റ് എൽ.എൽ.സിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ ചെയർമാൻ, ഷാർജ ഇസ്ലാമിക് കൾചർ ക്യാപിറ്റൽ 2014െൻറ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികളിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി മുൻകാലങ്ങളിൽ നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.