റാസല്‍ഖൈമ അവാഫി മേല്‍പാലത്തിന് സമീപത്തെ ദൃശ്യം
റാസല്‍ഖൈമ: റാക് അവാഫി മേല്‍പാലത്തിനു സമീപം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് റാക് പൊലീസ്. നാല് ദിക്കുകളിലേക്കും പ്രവേശിക്കുന്നതിന് സാധ്യമാകുന്നതാണ് അവാഫി കവല. ഇവിടെ വാഹന യാത്രികര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് വൃത്തങ്ങള്‍ നിർദേശിച്ചു.
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡുകളിലെ ഗതാഗത നിയമലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഉതകുന്നതാണ് അവാഫി കവലയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍. ട്രാക് തെറ്റിക്കുന്ന വാഹനങ്ങളെയും ഈ കാമറകള്‍ കുടുക്കും. 1,000 ദിര്‍ഹം പിഴ, 12 ബ്ലാക്ക് പോയന്റുകള്‍, ഒരു മാസം വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയവയാണ് നിയമലംഘനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ.
വരികള്‍ തെറ്റിക്കുന്നതും ആവശ്യമായ അകലം പാലിക്കുന്നതിലും വരുത്തുന്ന വീഴ്ച്ചകള്‍ അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. വാഹന യാത്രികരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഡ്രൈവര്‍മാര്‍ മുന്‍ഗണന നല്‍കണമെന്നും റോഡ് സുരക്ഷക്കായി കഠിന പ്രയത്നമാണ് ട്രാഫിക് വകുപ്പ് നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ലൈസന്‍സ് കാലാവധി കഴിഞ്ഞും നിരത്തിലിറക്കുന്ന വാഹനങ്ങളെ കുടുക്കാന്‍ ഉള്റോഡുകളിലെ റൗണ്ടെബൗട്ടുകളില്‍ റാസല്‍ഖൈമയില്‍ നേരേത്ത നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു.Ras Al-Khaimah
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.