Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമയില്‍ 'വരി...

റാസല്‍ഖൈമയില്‍ 'വരി തെറ്റി'ക്കുന്നവരെ കുടുക്കാന്‍ നിരീക്ഷണ കാമറ

text_fields
bookmark_border
റാസല്‍ഖൈമയില്‍ വരി തെറ്റിക്കുന്നവരെ കുടുക്കാന്‍ നിരീക്ഷണ കാമറ
cancel
camera_alt

റാ​സ​ല്‍ഖൈ​മ അ​വാ​ഫി മേ​ല്‍പാ​ല​ത്തി​ന് സ​മീ​പ​ത്തെ ദൃ​ശ്യം

റാ​സ​ല്‍ഖൈ​മ: റാ​ക് അ​വാ​ഫി മേ​ല്‍പാ​ല​ത്തി​നു സ​മീ​പം നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് റാ​ക് പൊ​ലീ​സ്. നാ​ല് ദി​ക്കു​ക​ളി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​കു​ന്ന​താ​ണ് അ​വാ​ഫി ക​വ​ല. ഇ​വി​ടെ വാ​ഹ​ന യാ​ത്രി​ക​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​തു​ണ്ടെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ് വൃ​ത്ത​ങ്ങ​ള്‍ നി​ർ​ദേ​ശി​ച്ചു.

റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും ഉ​ത​കു​ന്ന​താ​ണ് അ​വാ​ഫി ക​വ​ല​യി​ല്‍ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍. ട്രാ​ക് തെ​റ്റി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ഈ ​കാ​മ​റ​ക​ള്‍ കു​ടു​ക്കും. 1,000 ദി​ര്‍ഹം പി​ഴ, 12 ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ള്‍, ഒ​രു മാ​സം വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍ക്കു​ള്ള ശി​ക്ഷ.

വ​രി​ക​ള്‍ തെ​റ്റി​ക്കു​ന്ന​തും ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും വ​രു​ത്തു​ന്ന വീ​ഴ്ച്ച​ക​ള്‍ അ​പ​ക​ട​ങ്ങ​ള്‍ക്കും ദു​ര​ന്ത​ങ്ങ​ള്‍ക്കും വ​ഴി​വെ​ക്കു​ന്നു​ണ്ട്. വാ​ഹ​ന യാ​ത്രി​ക​രു​ടെ​യും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും സു​ര​ക്ഷ​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ മു​ന്‍ഗ​ണ​ന ന​ല്‍ക​ണ​മെ​ന്നും റോ​ഡ് സു​ര​ക്ഷ​ക്കാ​യി ക​ഠി​ന പ്ര​യ​ത്ന​മാ​ണ് ട്രാ​ഫി​ക് വ​കു​പ്പ് ന​ട​ത്തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ലൈ​സ​ന്‍സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞും നി​ര​ത്തി​ലി​റ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ കു​ടു​ക്കാ​ന്‍ ഉ​ള്‍റോ​ഡു​ക​ളി​ലെ റൗ​ണ്ടെ​ബൗ​ട്ടു​ക​ളി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ നേ​ര​േ​ത്ത നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു.Ras Al-Khaimah

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsRas Al-Khaimah
News Summary - surveillance camera Ras Al-Khaimah Over Bridge
Next Story